കാസര്‍കോട് (www.evisionnews.co): അഗതികളെയും നിരാലംബരായ ആളുകളെയും സംരക്ഷിക്കാന്‍ കാസര്‍കോട് സിഎച്ച് സെന്റര്‍ യോഗം തീരുമാനിച്ചു. ഉറ്റവര്‍ ഉപേക്ഷിച്ച് സംരക്ഷിക്കാനോ പരിചരിക്കാനോ ആളില്ലാത്തവരെയും തെരുവില്‍ അന്തിയുറങ്ങുന്നവരുടെയും സംരക്ഷണം ലക്ഷ്യം വെക്കുന്നതാണ് ഈ ബൃഹത് പദ്ധതി. ഇതിനായി കാസര്‍കോട് സിഎച്ച് സെന്ററിന്റെ കീഴില്‍ ആലമ്പാടി നൂറുല്‍ ഇസ്്‌ലാം ഓര്‍ഫനേജ് കോമ്പൗണ്ടില്‍ സ്‌നേഹവീട് ആരംഭിക്കും.
സെപ്തംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ്, അബ്ദുല്‍ കരീം ഗോളിയാട്, എന്‍എ അബൂബക്കര്‍, മാഹിന്‍ കേളോട്ട് ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments