കേരളം (www.evisionnews.co): ഇബുള്‍ജെറ്റ് സഹോദരന്മാരുടെ മോട്ടോര്‍ വാഹന നിയമ ലംഘനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. തലശ്ശേരി അഡി. സിജെഎം കോടതിയിലാണ് എബിന്‍ ലിബിന്‍ എന്നീ സഹോദരന്മാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി കോടതിയുടെ തീര്‍പ്പനുനുസരിച്ചാകും പിഴ അടക്കേണ്ടത്.
അതേസമയം വ്‌ളോഗര്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ പോലീസ് ഹര്‍ജി നല്‍കും. കലാപത്തിന് ആഹ്വാനം ചെയ്യുന്നതിന് എതിരെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്തായിരിക്കും ഇരുവര്‍ക്കുമെതിരെ പൊലീസിന്റെ ഹര്‍ജി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ബി പി ശശീന്ദ്രന്‍ മുഖേനയാണ് ഹര്‍ജി നല്‍കുക. കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചു കയറി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ച എബിനും ലിബിനും ജാമ്യം അനുവദിച്ചാല്‍ തെറ്റായ കീഴ്വഴക്കമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും പരിഗണിക്കാതെ ആയിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
Post a Comment
0 Comments