കാസര്‍കോട് (www.evisionnews.co): മുളിയാര്‍ പഞ്ചായത്തില്‍ അത്യാധുനിക സംവിധാനത്തോട് കൂടിയ പൊതുശ്മശാനം സ്ഥാപിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ആവശ്യപ്പെട്ടു. നിലവില്‍ പൊതു ശ്മശാനമില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നാണ് മുളിയാര്‍.
സ്വന്തമായി സ്ഥലമില്ലാത്ത വരുടെയും ഒരു വീട് നിലനില്‍ക്കുന്ന സ്ഥലം മാത്രമുള്ളവരുടെയും ഉറ്റവര്‍ മരണപ്പെട്ടാല്‍ ആറടിമണ്ണിന് വേണ്ടി പെടാപാട് പെടുന്ന കാഴ്ച ഹൃദയവേദനയുണ്ടാക്കുന്നതാണ്. സാധാരക്കാരും പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും അധിവസിക്കുന്ന അനുദിനം പുരോഗതി പ്രാപിക്കുന്ന പഞ്ചായത്താണ് മുളിയാര്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍ മുഖേന റിപ്പോര്‍ട്ട് തേടിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
പ്ലാന്‍ പദ്ധതി വിഹിതവും തനത് ഫണ്ടും പരിമിതമായ തിനാല്‍ ഗ്രാമ പഞ്ചായത്തിന് സ്വന്തമായി നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ മുളിയാറിനെ കൂടി ഉള്‍പ്പെടുത്തിയാലേ പദ്ധതി യാഥാര്‍ത്ഥ്യമാകൂ. ഇതുസംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, ജില്ലാ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ക്ക് നിവേദനം അയച്ചു.
Post a Comment
0 Comments