Type Here to Get Search Results !

Bottom Ad

ആലൂരിലെ ഏകാധ്യാപക സ്‌കൂള്‍ അടച്ചുപൂട്ടിയ നടപടി പ്രതിഷേധാര്‍ഹം: മുസ്ലിം ലീഗ് സമരത്തിന്


ബോവിക്കാനം (www.evisionnews.in): മുളിയാര്‍ പഞ്ചായത്തിലെ വികസന പിന്നോക്ക മേഖലയായ ആലൂരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയവുമായിരുന്ന ഏകാധ്യാപക സ്‌കൂള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടി പ്രദേശവാസികളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

സെന്റര്‍ പുന:സ്ഥാപിക്കാനോ എല്‍പി സ്‌കൂളായി ഉയര്‍ത്താനോ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈദ്യുതി ഉപഭോക്താക്കളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാര്‍ഗ്ഗമായി വകുപ്പിന്റെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുന്ന ബോവിക്കാനം സെക്ഷന്‍ ഓഫീസും സബ്‌സ്റ്റേഷനും ഉടന്‍ യഥാര്‍ത്ഥ്യമാക്കാനും മുളിയാര്‍സി.എച്ച്.സിയിലെ ഡയാലിസിസ് സെന്റര്‍ തുറന്നു നല്‍കാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മുളിയാറിലെ വാക്‌സിന്‍ വിതരണ അപാകത പരിഹരിച്ച് അത്യാവശ്യക്കാരായ മുഴുവന്‍ ആളുകള്‍ക്കും വാക്‌സില്‍ ലഭ്യമാക്കണം. കോവിഡ് കാലത്ത് പരിശോധനയുടെ പേരില്‍ തുടര്‍ച്ചയായി ജനങ്ങളെ പ്രയാസ പ്പെടുത്തുന്ന ആദൂര്‍ പോലീസ് നടപടിയിലും പെറ്റിപിരിവിലും യോഗം പ്രതിഷേധിച്ചു. ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള വിവിധ പ്രക്ഷോഭ ങ്ങള്‍ക്ക് യോഗം രൂപംനല്‍കി.

പ്രസിഡന്റ് കെബിമുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എസ്ടിയു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചിക്ക് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എബി ശാഫി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബാത്തിഷ പൊവ്വലിന് എംഎ ഖാദര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂരിന് യുഡിഎഫ് ചെയര്‍മാന്‍ ബിഎം. അബൂബക്കര്‍ എന്നിവര്‍ ഷാളണിയിച്ചു.

എംകെ അബ്ദുല്‍ റഹിമാന്‍ഹാജി, ബിഎം അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, അബ്ബാസ് കൊള്‍ച്ചപ്, മാഹിന്‍ മുണ്ടക്കൈ, മാര്‍ക്ക് മുഹമ്മദ് മല്ലം, എംഎ നാസര്‍, എകെ യൂസുഫ്, ഹമീദ് മല്ലം, മുസ്തഫ ബിസ്മില്ല, അബ്ദുല്‍ ഖാദര്‍ കുന്നില്‍, ബസ്റ്റാന്റ് അബ്ദുല്‍ റഹിമാന്‍, ബിഎം ഹാരിസ്, സി സുലൈമാന്‍, ഷഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബൂബക്കര്‍ ചാപ്പ, കെ മുഹമ്മദ് കുഞ്ഞി, മൊയ്തു ബാവാഞ്ഞി,

രമേശ് മുതലപ്പാറ, അബ്ദുല്‍ റഹിമാന്‍ ബെള്ളിപ്പാടി, ബി മൊയ്തു, പിഅബ്ദുല്ല കുഞ്ഞി ഹാജി, മറിയമ്മ അബ്ദുല്‍ ഖാദര്‍, അനീസ മല്ലത്ത്, റുഖിയ അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad