കേരളം (www.evisionnews.in): സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. ഷെരീഫ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ ധര്‍മ്മരാജന്‍. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും കേസിലെ ഇരയെ ഭീഷണിപ്പെടുത്താനും സാധ്യത ഉണ്ടെന്ന് ഡിവൈഎസ്പി കോടതിയെ അറിയിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുകയാണെന്നും അതിനാല്‍ തനിക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നുമാണ് ധര്‍മ്മരാജന്റെ ആവശ്യം.
ഇക്കാര്യത്തില്‍ പൂജപ്പുര ജയില്‍ സൂപ്രണ്ട് നിര്‍മ്മലാനന്ദന്‍ നായരുമായി ചര്‍ച്ച നടത്തിയ ശേഷം ജയിലില്‍ 701 തടവുകാരുണ്ടെന്നും എന്നാല്‍ കോവിഡ് വ്യാപനമില്ലെന്നും. രണ്ട് മാസത്തിനിടെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുപ്രീം കോടതിയെ അറിയിച്ചു. ധര്‍മ്മരാജന്‍ ചെയ്തത് കൂട്ടബലാത്സംഗമാണെന്നും ഇതിന് ജയില്‍ ചട്ടമനുസരിച്ച് പരോളിന് അര്‍ഹതയില്ലെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.
Post a Comment
0 Comments