ചട്ടഞ്ചാല്‍ (www.evisionnews.in): നിയസഭ കയ്യങ്കാളി കോടതി വിധിയുടെ പശ്ചാതലത്തില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ചട്ടഞ്ചാലില്‍ ധര്‍ണ സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ വിആര്‍ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി.
കുഞ്ഞമ്പു നമ്പ്യാര്‍, എബി ഷാഫി, രാജന്‍ പെരിയ, ബലരാമന്‍ നമ്പ്യാര്‍, ഹുസൈനാര്‍ തെക്കില്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ചെമ്മനാട് ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുഫൈജ അബുബക്കര്‍, സാജിദ് മവ്വല്‍,ഹാജി അബ്ദുല്ല ഹുസൈന്‍, ഹനീഫ കുന്നില്‍, ടിഡി കബീര്‍, ബാലകൃഷ്ണന്‍ കൂക്കള്‍, റഊഫ് ബായിക്കര, അനൂബ് കല്ലോട്ട്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, തെരേസ ഫ്രാന്‍സിസ്, അബൂബക്കര്‍ മൂലടുക്കം, സാബു എബ്രാഹാം, ശംസുദ്ധീന്‍ തെക്കില്‍, ശാഫി മവ്വല്‍, രാജന്‍ പൊയ്‌നാച്ചി, അബുബക്കര്‍ കടാങ്കോട്, പവിത്രന്‍ സി നായര്‍, അബുബക്കര്‍ കണ്ടത്തില്‍, ജയന്‍, സഹദുള്ള, ആയിഷ അബുബക്കര്‍, ഒവി വിജയന്‍, ഖാദര്‍ കണ്ണമ്പള്ളി, മറിയാ മാഹിന്‍, ആസ്യ മുഹമ്മദ് സംബന്ധിച്ചു.
Post a Comment
0 Comments