കാസര്‍കോട് (www.evisionnews.co): എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന് ആവശ്യമായ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് എംഎസ്എഫ് പെരുമ്പള ശാഖാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് ആവശ്യമായ സീറ്റുകളില്ലാത്ത അവസ്ഥയാണ്. അധിക ബാച്ചുകള്‍ അനുവദിച്ച് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് സാഹചര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ റിസ്വാന്‍ അലി കൊവ്വല്‍, അഫീസ് ചോലിയോട്, കനിത പള്ളത്തോട്, ഫാത്തിമ കുതിരില്‍ എന്നീ വിദ്യാര്‍ഥികളെയും കാസര്‍കോട് ഗവ. കോളജ് ഹരിത യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ഫാത്തിമത്ത് റജയേയും സിഎ കരസ്ഥമാക്കിയ ഫാത്തിമ ഷിബിന്‍ കുരിക്കളിനെയും ആദരിച്ചു.
അന്‍ഷഫ് ഷാന്‍ ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അബൂബക്കര്‍ കടങ്കോട് ഉല്‍ഘാടനം ചെയ്തു. നാസര്‍ കടവത്ത്, മുഹമ്മദ് കുഞ്ഞി കുതിരില്‍, ഖലീല്‍ പള്ളത്തോട്, ഹാരിഫ് ചോലിയോട്, നസീര്‍ പെരുമ്പള, സഫീര്‍ കുതിരില്‍, ഹകീം മാച്ചിപ്പുറം, ഖാദര്‍ ചോലിയോട്, സലീല്‍ ചിറവാദുക്കല്‍, ജാഫര്‍ കുതിരില്‍, അനസ് കുതിരില്‍, സിയാദ് അബൂബക്കര്‍, ഷമ്മാസ് ചോലിയോട്, കാശിഫ് കുതിരില്‍, ബാത്തിഷ കൊവ്വല്‍, ഷഹീന്‍ഷാ ചിരവാദുക്കല്‍, സമ്മില്‍ കുതിരില്‍ സംബന്ധിച്ചു.
യോഗത്തില്‍ ശാഖ എംഎസ്എഫ് കമ്മിറ്റി പുനസംഘടിപ്പിച്ചു. ഭരവാഹികളായി ഹസീബ് എടക്കാല്‍ (പ്രസി), ഷാഹുല്‍ മൊയ്തീന്‍ പള്ളിയടുക്കല്‍ (ജന സെക്ര), നാപ്പിസ് പള്ളത്തോട് (ട്രഷ), നാഫിഹ് ചോലിയോട്, നസീഫ് കുന്നുമ്മല്‍, അജ്മല്‍ മിര്‍ഷാ ചിറവാദുക്കല്‍ (വൈസ് പ്രസി), റബീഹ് കുതിരില്‍, ത്വല്‍ഹത്ത് കടവത്ത്, റിസ്വാന്‍ ചോലിയോട് (ജോ: സെക്ര), റിസ്വാന്‍ അലി (ബാലവേദി കണ്‍വീനര്‍), ജസീല്‍ കുതിരില്‍ (കലാവേദി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. തൈസീര്‍ പെരുമ്പള സ്വാഗതവും ഹസീബ് എടക്കാല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments