കാസര്‍കോട് (www.evisionnews.in): തുടര്‍ച്ചയായുള്ള ബാങ്ക് അവധി മറയാക്കികവര്‍ച്ചാസംഘം ഇറങ്ങിയതായി സംശയം. ഇതേ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. ബാങ്കുകളില്‍ സുരക്ഷാസംവിധാനമുള്ളതിനാല്‍ എടിഎം കൗണ്ടറുകളാണ് ലക്ഷ്യമിടുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. വെള്ളി മുതല്‍ തിങ്കളാഴ്ച വരെ ബാങ്ക് അവധിയാണ്. ഇത് മുതലെടുത്താണ് കവര്‍ച്ചാസംഘം തയ്യാറെടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ ഒടയംചാലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എടിഎം തകര്‍ത്ത് പണം കവര്‍ കവരാന്‍ ശ്രമം നടന്നിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് എടിഎം യന്ത്രത്തിന്റെ താഴെത്തെ ഭാഗം ഇളക്കി മാറ്റുകയും ചെയ്തു. ഒരു ഭാഗത്തെ ക്യാമറയ്ക്ക് ചെളി പുരട്ടി മറക്കാനും ശ്രമം നടന്നിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം ശബ്ദം കേട്ട് പുറത്തേക്ക് ഓടുകയായിരുന്നു. സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് അമ്പലത്തറ പൊലീസ് നൈറ്റ് പട്രോളിങ്ങിന്റെ ഭാഗമായി ഇവിടെ എത്തിയിരുന്നു. എന്നാല്‍ പൊലീസിനെ കണ്ട് യുവാവ് നേരത്തെ മാറിനിന്നതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. അമ്പലത്തറ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്‌ഐ മധുസൂദനന്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ബാങ്ക് മാനേജറുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു. ബാങ്ക് അവധിയായതിനാല്‍ എടിഎമ്മുകളില്‍ കൂടുതല്‍ പണം നിറച്ചു വെച്ചിട്ടുണ്ടാകാമെന്നുള്ള ധാരണയിലാണ് കവര്‍ച്ച സംഘമിറങ്ങിയതെന്നും പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ജാഗ്രതപാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതിനിടെ പൊലീസ് പട്രോളിങ്ങും ശക്തമാക്കുന്നുണ്ട്.
ഒടയംചാലിലെ എടിഎം കവര്‍ച്ചാ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
17:23:00
0

Post a Comment
0 Comments