പുത്തൂര്‍ (www.evisionnews.in): ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണമെഡല്‍ നേടിയതോടു കൂടി ഇന്ത്യന്‍ കായികരംഗം പ്രതീക്ഷയുടെ വക്കിലാണെന്നും ഇനിയുള്ള കാലങ്ങളില്‍ കായികരംഗം പരിപോഷിപ്പിക്കാന്‍ നാട്ടിന്‍പുറങ്ങളിലെ കൂട്ടായ്മകളും ക്ലബുകളും വളര്‍ന്നുവരുന്ന കായിക താരങ്ങളെ കണ്ടെത്തുകയും അവര്‍ക്ക് വേണ്ടുന്ന പ്രോത്സാഹനം നല്‍കാന്‍ മുന്നോട്ടുവരികയും ചെയ്യണമെന്ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള അഭിപ്രായപ്പെട്ടു.
ഭിന്നശേഷിക്കാര്‍ക്കായി ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ കാസര്‍കോടിന്റെ അഭിമാനതാരം 'അലി ഫാദറി'ന്റെ കായിക മേഖലയിലെ വളര്‍ച്ചയ്ക്ക് പിന്നില്‍ നിദാനമായി പ്രവര്‍ത്തിച്ച ഖൈസറിനു ബാച്ചിലേഴ്‌സ് പുത്തൂര്‍ ക്ലബിന്റെ സ്‌നേഹപഹാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു പതിറ്റാണ്ട് കാലമായി ബാച്ചിലെസ് പുത്തൂര്‍ സാമൂഹിക രംഗത്തും സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും കായിക രംഗത്തും തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും അഭിന്ദനം അര്‍ഹിക്കുന്നതാണെന്നും അഷ്റഫ് കര്‍ള പറഞ്ഞു. ക്ലബ് പ്രസിഡന്റ് കെസി നൗഷാദ് അധ്യക്ഷത വഹിച്ചു. ബഷീര്‍ പഠിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. അലി പാദാര്‍, അബു ആസാദ്, അസ്‌കര്‍ ആസാദ്,ലത്തീഫ്, സിറാജ്ജുദ്ദീന്‍ ആസാദ്, തേല്‍ഹത്ത്, ഹനീഫ് അറഫാത്ത്, അബാസ്, ആസാദ്, ഷഫീഖ് പിബിഎസ് സംബന്ധിച്ചു.
Post a Comment
0 Comments