Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍



കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട് കടപ്പുറത്തെ ഷഫീഖിനെ (35)നെ തട്ടിക്കൊണ്ടുപോയ കേസില്‍ ആറു പേെേരഹാസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്റ് ചെയ്തു. കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ് ഷഹീര്‍ (36), മുഹമ്മദ് ആരിഫ് (40), അഹമ്മദ് നിയാസ് (39), ഫിറോസ് (35), അബ്ദുല്‍ മനാഫ് (38), മുഹമ്മദ് അല്‍ത്താഫ് (34) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് കോടതി (ഒന്ന്) റിമാന്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് നിന്ന് സാധനങ്ങള്‍ വാങ്ങി കടപ്പുറത്തെ വീട്ടിലേക്ക് പോകുകയായിരുന്ന ഷഫീഖിനെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് വലിച്ചിറക്കി മറ്റൊരു കാറില്‍ തട്ടികൊണ്ടുപോയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദുബൈയില്‍ നിന്നു കൊടുത്തുവിട്ട രണ്ടു ലക്ഷം ദിര്‍ഹം എത്തേണ്ടിടത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടി കൊണ്ടുപ്പോയതെന്നും പ്രതി കള്‍ പൊലീസിനോടു പറഞ്ഞു.

ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. വിവിധ കേന്ദ്രങ്ങളില്‍ പൊലീസുകാര്‍ വാഹന പരിശോധ തുടങ്ങി യതറിഞ്ഞ് സംഘം രണ്ടുതവണ വാഹനം മാറ്റി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ ഷഫീഖിനെ കാസര്‍കോട്ട് ഇറക്കിവിട്ടു. രക്ഷപ്പെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെപി ഷൈന്‍, എസ്.ഐമാരായ കെപി സതീശന്‍, ശ്രീജേഷ്, എഎസ്ഐ അബൂബക്കര്‍ കല്ലായി എന്നിവരും പ്രതികളെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad