കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരത്തെ മരമില്‍ ഉടമയെ കൊലപ്പെടുത്തിയെന്ന കേസില്‍ നാലാം പ്രതി ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. തലപ്പാടി കെസി റോഡ് സ്വദേശിയും മഞ്ചേശ്വരം പാവൂര്‍ കിദമ്ബാടിയില്‍ താമസക്കാരനുമായ ഇസ്മായിലി (50)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നാസിര്‍ ഹുസൈനെ (35)യാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കേസില്‍ കൊല്ലപ്പെട്ട ഇസ്മായിലിന്റെ ഭാര്യ ആയിഷ (42), അയല്‍വാസി മുഹമ്മദ് ഹനീഫ (35), അറാഫത്ത് (32) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതി സിദ്ദിഖ് ഒളിവിലാണ്.
2020 ജനുവരി 19നാണ് നാടിനെ നടുക്കിയ കൊല നടന്നത്. മദ്യപിച്ച് കിടപ്പറയില്‍ ഉറങ്ങിക്കിടന്ന ഇസ്മാഈലിനെ കൊലപ്പെടുത്താനായി മംഗളൂരുവില്‍ നിന്നും കൊലയാളി സംഘം എത്തിയപ്പോള്‍ ഭാര്യയും അയല്‍വാസിയും പുറത്തിറങ്ങി നില്‍ക്കുകയും കൂട്ടാളികള്‍ മുറിക്കുള്ളില്‍ കയറി ഇസ്മായിലിനെ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലയാളി സംഘത്തില്‍പ്പെട്ട ഹനീഫിന്റെ സുഹൃത്തുക്കള്‍ കര്‍ണാടകയില്‍ ചില കേസുകളില്‍ പ്രതികളാണ്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട ഇവരുടെ രഹസ്യതാവളം പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. 10,000 രൂപയാണ് ഇസ്മായിലിനെ കൊലപ്പെടുത്തുന്നതിനായി ഭാര്യ ആയിഷ അയല്‍വാസി വഴി കൊലയാളികള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്. കൊല നടത്തിയതിന്റെ പിറ്റേദിവസം രാവിലെ ആയിഷ തന്നെയായിരുന്നു അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ച് ഭര്‍ത്താവ് മരിച്ചുകിടക്കുന്ന വിവരം അറിയിച്ചത്.
മൃതദേഹത്തില്‍ കഴുത്തിന് പിന്നില്‍ കയര്‍ കുരുങ്ങിയത് പോലുള്ള പാട് കണ്ടതോടെയാണ് മരണം ദുരൂഹമാണെന്ന് സഹോദരനടക്കം ആരോപിച്ചത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചതാണെന്നും താനും അയല്‍വാസി മുഹമ്മദ് ഹനീഫയും കെട്ടഴിച്ച് താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചതായും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനാണ് മരണവിവരം പൊലീസില്‍ അറിയിക്കാതിരുന്നതെന്നും ആയിഷ മൊഴി നല്‍കിയിരുന്നു.
Post a Comment
0 Comments