Type Here to Get Search Results !

Bottom Ad

20കോടി വിലമതിക്കുന്ന തിമിംഗല സ്രവവുമായി നാലുപേര്‍ ബംഗളൂരുവില്‍ പിടിയില്‍


ബംഗളൂരു (www.evisionnews.in): 20 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം തിമിംഗല സ്രവം (ആംബെര്‍ഗ്രിസ്) ഉഡുപി സ്വദേശികളായ നാലുപേര്‍ ബംഗളൂരുവില്‍ പിടിയില്‍. തിമിംഗലത്തിന്റെ ദഹന പ്രക്രിയക്കായി ഉല്‍പാദിപ്പിക്കുന്ന സ്രവം 'ഒഴുകുന്ന സ്വര്‍ണം' എന്നാണ് അറിയപ്പെടുന്നത്. രണ്ടര കിലോയുമായി രണ്ടു പേരെയാണ് ബെംഗളൂരു എസ്ജെ പാര്‍ക് പോലീസ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഹൊസ്‌കോടയിലെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 17.5 കിലോഗ്രാമും ശ്രവവും രണ്ടു പേരെയും കണ്ടെത്തി. ഉഡുപി മല്‍പെ ബീച്ചില്‍ നിന്നാണ് സ്രവം ലഭിച്ചതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ എട്ടു ലക്ഷം രൂപയുടെ ആംബെര്‍ഗ്രിസ് ബംഗളൂരുവില്‍ പിടികൂടിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad