Type Here to Get Search Results !

Bottom Ad

എയിംസ് കാസര്‍കോടിന് വേണം: ജനപ്രതിനിധികള്‍ സംയുക്ത നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.in): ഉന്നത ചികിത്സാ സംവിധാനവും രോഗ ഗവേഷണവും ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കുന്നതിന് പുതിയ പ്രൊപോസല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സംയുക്തമായി നിവേദനത്തില്‍ ഒപ്പിട്ടു. കാസര്‍കോട് ജില്ലാ എയിംസ് ജനകീയ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നല്‍കാന്‍ തയാറാക്കിയ നിവേദനത്തിലാണ് എല്ലാവരും ഒന്നിച്ചുഒപ്പിട്ടത്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, മുന്‍ എംപി പി കരുണാകരന്‍, എംഎല്‍എമാരായ എകെഎം അഷ്റഫ്, എന്‍എ നെല്ലിക്കുന്ന്, അഡ്വ. സിഎച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍ എന്നിവരാണ് സംയുക്ത നിവേദനത്തില്‍ ഒപ്പുവെച്ചത്. രാവിലെ കൂട്ടായ്മയുടെ ജില്ലാ നേതാക്കളായ നാസര്‍ ചെര്‍ക്കളം, ഫറീന കോട്ടപ്പുറം, സുലൈഖ മാഹിന്‍, താജുദ്ദീന്‍ പടിഞ്ഞാര്‍ എന്നിവര്‍ പിണറായിലെ വീട്ടിലെത്തി നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad