കാസര്‍കോട് (www.evisionnews.in): കോവിഡ് പ്രതിരോധത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ആരോഗ്യ സംവിധാനങ്ങളുമായി തോളോടുതോള്‍ ചേര്‍ന്നത് പ്രതീക്ഷാ നിര്‍ഭരമാണെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജനാര്‍ദന നായക് പറഞ്ഞു. കോവിഡ് ഭീഷണി സമൂഹത്തില്‍ ഇപ്പോഴുമുണ്ട്. പക്ഷേ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഏവരും ഒത്തൊരുമിച്ചാല്‍ കോവിഡിനെ ഇല്ലാതാക്കാന്‍ കഴിയും. കാസര്‍കോട്ട് 2020 മാര്‍ച്ചിലാണ് ആദ്യ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 99 പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എല്ലാവരും സുഖം പ്രാപിച്ചാണ് മടങ്ങിയത്. പിന്നീട് കോവിഡ് പടര്‍ന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഇനിയും പോരാട്ടം തുടരണമെന്നും ഡോക്ടര്‍ പറഞ്ഞു.
ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ കോവിഡ് കാലത്ത് നടത്തിയ സ്വയം സമര്‍പ്പിത സേവന പ്രവര്‍ത്തനത്തിനുള്ള പ്രതിഭ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ടെ കോവിഡ് പ്രതിരോധം മാതൃകാപരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തല്‍ നടന്ന ചടങ്ങില്‍ ദുബൈ മലബാര്‍ കലാം സംസാരികവേദി രക്ഷാധികാരി കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനറൂം കാസര്‍കോട്് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. 'ആദരസ്പര്‍ഷം സ്നേഹപൂര്‍വം 2021' എന്ന പരിപാടിയില്‍ ഡോക്ടര്‍ ജനാര്‍ദ്ദന നായക്, ഡോക്ടര്‍ സഹറത്ത് മുനാസ, മുഹമ്മദ് മൊയ്ദീന്‍ അയ്യൂര്‍ (മൊണു ഹിന്ദുസ്ഥാന്‍), അഷ്റഫ് എടനീര്‍ എന്നിവരും പ്രതിഭപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ കെ പി വി രാജീവന്‍ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎ അഷ്റഫ് അലി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിബിഎം (ടി.ടി.എ) പരീക്ഷയില്‍ റാങ്ക് നേടി ജില്ലയ്ക്ക് അഭിമാനമായ ആയിഷ റഫിയത്ത് എം. സൈനബത്ത് ഷാമിയ കെ, ഇഷാനാ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയ അശ്ഫിത മുഫിദ, താഹ സമൂഹമാധ്യമത്തില്‍ ഒറ്റ പാട്ടിലൂടെ ജനഹൃദയം കവര്‍ന്ന പാട്ടുകുടുംബം ശ്രുതി രമേശനെയും കുടുംബത്തയും 'പിരിശമാണ് ഉമ്മ' എന്ന ആല്‍ബത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന മാസ്റ്റര്‍ അന്‍ഷിഫ്, ജോവിത നീലേശ്വരം എന്നിവര്‍ക്ക് നവാഗത താരങ്ങള്‍ക്കുള്ള അവാര്‍ഡും ഒപ്പം ദേശീയ കരാട്ടെ താരം 18 വയസിനു താഴെയുള്ള വരുടെ മത്സരത്തില്‍ പങ്കെടുത്ത ഷൈനി ദാസ്, കോവിഡിനെതിരെ സമൂഹത്തെ അവബോധമുണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഓണ്‍ലൈന്‍ മാധ്യമാങ്ങള്‍ എന്നിവരെ ചടങ്ങില്‍ അനോമോദിച്ചു.
വാണിജ്യ പ്രമുഖരായ മൊയ്‌നുദ്ദീന്‍ തളങ്കര, ഗഫൂര്‍ എരിയാല്‍, ബഷീര്‍ പള്ളിക്കര, അസ്ലം പടിഞ്ഞാര്‍, ടിഎ കാലിദ് ബോംബെ , കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ്, മജീദ് തെരുവത്ത്, നാസര്‍ മോഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു. ബിഎ റഹിമാന്‍ അവാര്‍ഡ് ജേതാക്കളെ പരിജയപ്പെടുത്തി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവും പ്രോഗ്രാം കമ്മറ്റി കണ്‍വീനറുമായ ഹനീഫ് ചെങ്കള നന്ദി പറഞ്ഞു.
Post a Comment
0 Comments