കാസര്‍കോട് (www.evisionnews.co): കാലിക സമൂഹത്തിലെ അതിജീവന തിരക്കുകള്‍ക്കിടയിലും ഗുരുവന്ദനം പോലുള്ള പരിപാടികള്‍ സംസ്‌കാര തനിമയുടെ പ്രതിഫലനമാണെന്ന് കണ്ണൂര്‍- കോഴിക്കോട് സര്‍വകലാശാല മുന്‍ വിസി ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റഹിമാന്‍ തായലങ്ങാടിക്ക് സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ ഗിരുവന്ദനം പുരസ്‌കാരം അദ്ദേഹത്തിന്റെ വീട്ടില്‍ സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു ഖാദര്‍ മാങ്ങാട്.
പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ സാഹിതി കാണിച്ച ശുഷ്‌കാന്തി അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ വിവി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രാഘവന്‍ കുളങ്ങര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് ചെയര്‍മാന്‍ എം പ്രദീപ് കുമാര്‍ പ്രശസ്തിപത്രം സമ്മാനിച്ചു. എ. ഷാഹുല്‍ ഹമീദ്, മുജീബ് അഹമ്മദ്, അഷറഫ് കൈന്താര്‍, ഖാലിദ് പൊവ്വല്‍, ഉമേഷ് അണങ്കൂര്‍ സംസാരിച്ചു. റഹ്മാന്‍ തായലങ്ങാടി മറുപടി പ്രസംഗം നടത്തി. സംസ്‌കാര സാഹിതി ജില്ലാ ട്രഷറര്‍ ദിനേശന്‍ മൂലക്കണ്ടം നന്ദി പറഞ്ഞു.
Post a Comment
0 Comments