കാസര്‍കോട് (www.evisionnews.in): വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. കാറഡുക്ക പണിയയിലെ പ്രഭാകരന്‍ പൂജാരി (49), താരനാഥ് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പണിയയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടു മുറ്റത്ത് എത്തിയ പോത്താണ് വിരണ്ടോടിയത്. പോത്തിന്റെ പരാക്രമം കണ്ട് പലരും ചിതറിയോടുകയായിരുന്നു. ഇതിനിടയിലാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്. നാട്ടുകാര്‍ വനം വകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ എത്തി. പിന്നീട് പോത്തിനെ കിലോമീറ്ററുകള്‍ അകലേയുള്ള ബദിയഡുക്ക നാരമ്പാടിയില്‍ കണ്ടെത്തുകയും പിടിച്ചുകെട്ടുകയുമായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
20:58:00
0
കാസര്‍കോട് (www.evisionnews.in): വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. കാറഡുക്ക പണിയയിലെ പ്രഭാകരന്‍ പൂജാരി (49), താരനാഥ് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പണിയയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടു മുറ്റത്ത് എത്തിയ പോത്താണ് വിരണ്ടോടിയത്. പോത്തിന്റെ പരാക്രമം കണ്ട് പലരും ചിതറിയോടുകയായിരുന്നു. ഇതിനിടയിലാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്. നാട്ടുകാര്‍ വനം വകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ എത്തി. പിന്നീട് പോത്തിനെ കിലോമീറ്ററുകള്‍ അകലേയുള്ള ബദിയഡുക്ക നാരമ്പാടിയില്‍ കണ്ടെത്തുകയും പിടിച്ചുകെട്ടുകയുമായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
Post a Comment
0 Comments