ഉദുമ (www.evisionnews.in): ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പു കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്ണനെയാ (65)ണ് ബേക്കല്‍ ഇന്‍സ്പക്ടര്‍ യുപി വിവിന്‍ അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യ പ്രതി മേല്‍പറമ്പ് കൂവ തൊട്ടിയിലെ മുഹമ്മദ് സുഹൈര്‍ റിമാന്റിലാണ്.
ബാങ്കില്‍ നിന്ന് മുഹമ്മദ് സുഹൈറും മറ്റു പന്ത്രണ്ടു പേരും ചേര്‍ന്ന് പല ഘട്ടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി 2,71,36000 രൂപയാണ് തട്ടിയെടുത്തത്. ഓഡിറ്റിങ് സമയത്ത് മേലധികാരികള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്നാണ് ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയത്.
തിരൂര്‍ പൊന്ന് എന്നു പറയുന്ന ചെമ്പില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് പണയം വച്ച പണ്ടങ്ങള്‍. നെക്ലേസ് മാലകളാണ് കൂടുതലും പണയ വെച്ചത്. മാലയുടെ കൊളുത്തില്‍ മാത്രമാണ് സ്വര്‍ണമുണ്ടായത്. കേസിലെ മറ്റു പ്രതികളായ ഉദുമ,ബേക്കല്‍, കളനാട് സ്വദേശികളായ ഹസന്‍, റുഷൈദ്, അബ്ദുല്‍ റഹീം, എം അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഹാഷിം, ഹാരിസ് എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അപ്രൈസറെ ഹൊസ്ദുര്‍ഗ് കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Post a Comment
0 Comments