കാസര്‍കോട് (www.evisionnews.in): സീതാംഗോളി കിന്‍ഫ്രക്ക് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് കുമ്പളയിലെ ഇന്‍വെര്‍ട്ടര്‍ വ്യാപാരി മരിച്ചു. കുമ്പളയില്‍ സോളാര്‍ അസോസിയേറ്റ്‌സ് കട നടത്തുന്ന പി. അനില്‍കുമാര്‍ (56) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. നേരത്തെ ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപം താമസിച്ചിരുന്ന അനില്‍കുമാര്‍ പിന്നീട് കുമ്പളയിലെ തറവാട് വീട്ടിലാണ് താമസിച്ചിരുന്നത്. പരേതരായ തങ്കപ്പന്റെയും ശാന്തയുടേയും മകനാണ്. ഭാര്യ: ഷീല (അധ്യാപിക പെര്‍വാഡ് എസ്സാ സ്‌കൂള്‍). മക്കള്‍: അഖിലേഷ്, പ്രേക്ഷ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: പി. സുനില്‍, പ്രേമ, ശോഭ, പുഷ്പ.
Post a Comment
0 Comments