കാസര്‍കോട് (www.evisionnews.in): ഉപ്പള എസ്എസ് ഗോള്‍ഡ് റിപെയറിംഗ് സ്ഥാപനത്തില്‍ നിന്ന് രണ്ടുകിലോ വെള്ളിയും 65 ഗ്രാമം സ്വര്‍ണവും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. തമിഴ്‌നാട് നാമക്കല്‍ ബോയല്‍ സ്ട്രീറ്റിലെ എസ് വേലായുധന്‍ (46), കോയമ്പത്തൂര്‍ പൊത്തന്നൂര്‍ സ്വദേശി കെഎം അലി (59), നല്ലൂര്‍ പുത്തൂര്‍ കോളനിയിലെ രാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് അറസ്റ്റു ചെയ്തത്.
2020 നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. ഉപ്പള എസ്എസ് ഗോള്‍ഡ് റിപെയറിംഗ് സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നാണ് സ്വര്‍ണവും വെള്ളിയും കവര്‍ച്ച നടത്തിയത്. അറസ്റ്റിലായവര്‍ അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളുണ്ട്. മഞ്ചേശ്വരം എസ്‌ഐ രാഘവന്‍, എസ്‌ഐ ബാലകൃഷ്ണന്‍ സികെ, എസ്‌ഐ നാരായണന്‍ നായര്‍, എഎസ്‌ഐ ലക്ഷ്മി നാരായണന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശിവകുമാര്‍. രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരങ്, രഞ്ജിഷ്, ജയേഷ് എന്നിവരും ഡിവൈഎസ്പി സ്‌ക്വാഡിലുണ്ടായിരുന്നു.
Post a Comment
0 Comments