Type Here to Get Search Results !

Bottom Ad

പുല്ലൂര്‍- പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 180 കണ്ടെയിന്‍മെന്റ് സോണ്‍, രണ്ടു മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍


കാസര്‍കോട് (www.evisionnews.in): തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10.39 ആയതിനാല്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആകെ 180 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിയും രണ്ടു വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക കാര്‍ഷിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം) എന്നിവയ്ക്ക് മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. മറ്റ് സ്ഥാപനങ്ങളോ പ്രവര്‍ത്തനങ്ങളോ അനുവദനീയമല്ല. ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍: ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, അജാനൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 19

കണ്ടെയ്ന്‍മെന്റ് സോണുകള്‍:

അജാനൂര്‍: ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 20, 23

ബദിയടുക്ക: 15

ബളാല്‍: ആറ്, 14, 15

ബേഡഡുക്ക: ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഒമ്പത്, 10, 11, 12, 14, 15, 16

ചെമ്മനാട്: ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 23

ചെങ്കള: ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, 12, 13, 15, 16, 21

ചെറുവത്തൂര്‍: ഒന്ന്, മൂന്ന്, നാല്, അഞ്ച്, 11, 13, 14, 16, 17

ദേലംപാടി: ആറ്, 11, 13, 14

ഈസ്റ്റ് എളേരി: ഒന്ന്, രണ്ട്, 10, 16

കള്ളാര്‍: മൂന്ന്, ഏഴ്, ഒമ്പത്

കാഞ്ഞങ്ങാട് നഗരസഭ: ഏഴ്, എട്ട്, ഒമ്പത്, 10, 11, 13, 17, 21, 22, 27, 29, 36, 40

കാറഡുക്ക: 14

കയ്യൂര്‍-ചീമേനി: രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 12, 13, 14, 16

കിനാനൂര്‍ കരിന്തളം: ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, 12, 14, 16, 17

കോടോം-ബേളൂര്‍: രണ്ട്, ആറ്, ഒമ്പത്, 14, 16, 17, 18, 19

കുംബഡാജെ: ഏഴ്

കുമ്പള: ഒമ്പത്

കുറ്റിക്കോല്‍: രണ്ട്, നാല്, അഞ്ച്, ഏഴ്, ഒമ്പത്, 11, 13

മധൂര്‍: നാല്, ഏഴ്

മടിക്കൈ: നാല്, അഞ്ച്, ഏഴ്, 10, 11, 13, 14

മംഗല്‍പാടി: 12, 15, 17

മുളിയാര്‍: ഒമ്പത്, 10, 14, 15

നീലേശ്വരം നഗരസഭ: മൂന്ന്, ഏഴ്, എട്ട്, 20, 22, 23, 26, 29, 31

പടന്ന: ഏഴ്, 11, 12

പൈവളിഗെ: 13

പള്ളിക്കര: ഒന്ന്, നാല്, ഒമ്പത്, 15, 20

പനത്തടി: മൂന്ന്, അഞ്ച്, ഏഴ്

പിലിക്കോട്: രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 12, 16

തൃക്കരിപ്പൂര്‍: ഒന്ന്, ഏഴ്, ഒമ്പത്, 13, 19

ഉദുമ: ഒന്ന്, മൂന്ന്, ആറ്, ഏഴ്, ഒമ്പത്

വലിയപറമ്പ്: ഒമ്പത്

വെസ്റ്റ് ഏളേരി: നാല്, 10, 13, 14, 16

Post a Comment

0 Comments

Top Post Ad

Below Post Ad