കാസര്‍കോട് (www.evisionnews.in): സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലയിലെ 11 മേഖലാ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യം പോരാട്ടം അവസാനിക്കുന്നില്ല എന്ന ശീര്‍ഷകത്തില്‍ എസ്‌കെഎസ്എസ്എഫ് ഫ്രീഡം സ്വകയര്‍ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടി നടക്കുക, രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താനും സാമുദായിക സൗഹാര്‍ദത്തിന് വിള്ളലുണ്ടാക്കുന്നവരെ ചെറുത്തു തോല്‍പിക്കാനും പുതുതലമുറയെ പ്രചോദിപ്പിക്കുകയാണ് ഫ്രീഡം സ്‌ക്വയര്‍ കൊണ്ട് ലക്ഷ്യമാക്കുന്നത് എസ് കെ എസ് എസ് എഫിന് കീഴില്‍ 'ക്ലസ്റ്റര്‍ തലത്തില്‍ ഇന്ത്യ എങ്ങോട്ട് എന്ന പ്രമേയത്തില്‍ കൊളാഷ് പ്രദര്‍ശനവും യൂണിറ്റ് തലങ്ങളില്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചുരുന്നു, അതോടൊപ്പം ശാഖ തലങ്ങളില്‍ ദേശീയ പതാകയും ഉയര്‍ത്തും ഫ്രീഡം സ്‌ക്വയര്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ് കെ എസ് എസ് എഫ് ജില്ലാ നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
കാസര്‍കോട് അണങ്കൂരില്‍ വൈകുന്നേരം 3 മണിക്ക് നടക്കും. തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് ശിഹാബ് അണങ്കൂര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജംഷീര്‍ കടവത്ത് സ്വാഗതം പറയും, ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രമേയ പ്രഭാഷണം നടത്തും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വിഎം മുനീര്‍, വി.കെ മുഷ്ത്താഖ് ദാരിമി, ഹാരിസ് ദാരിമി ബെദിര, ലത്തീഫ് കൊല്ലമ്പാടി ,ഇര്‍ഷാദ് ഹുദവി ബെദിര പ്രസംഗിക്കും.
ബദിയഡുക്ക മീലാദ് നഗറില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി ജയിംസ് സി.വി. ഉദ്ഘാടനം ചെയ്യും. ഖലീല്‍ ദാരിമി ബെളിഞ്ചം അധ്യക്ഷനാകും. ഖലീല്‍ ഹുദവി കല്ലായം പ്രഭാഷണം നടത്തും. ജാഫര്‍ മൗലവി മീലാദ് നഗര്‍ സ്വാഗതം പറയും. അസീസ് പാടലടുക്ക പ്രസംഗിക്കും
കുമ്പള സീതാംഗോളി ടൗണില്‍ സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്യും മേഖലാ പ്രസിഡണ്ട് കബീര്‍ ഫൈസി പെരിങ്കടി അദ്ധ്യ ക്ഷത വഹിക്കും റാസിഖ് ഹുദവി പേരാല്‍ സ്വാഗതം പറയും, മൂസ നിസാമി, പി.എച്ച് അസ്ഹരി പ്രസംഗിക്കും,.
കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ എസ്‌വൈഎസ്ജില്ലാ ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്യും, സഈദ് അസ്അദി പുഞ്ചാവി അധ്യക്ഷത വഹിക്കും ഹനീഫ് ദാരിമി സ്വാഗതം പറയും. ശറഫുദ്ധീന്‍ കുണിയ പ്രസംഗിക്കും,
തൃക്കരിപ്പൂര്‍ ബസ്റ്റാന്റ് പരിസരത്ത് കെപിസിസി നിര്‍വ്വാഹ സമിതി അംഗം ഫൈസല്‍ ഉദ്ഘാടനം ചെയ്യും. സിറാജുദ്ധീന്‍ ദാരിമി കക്കാട് പ്രഭാഷണം നടത്തും, സഈദ് ദാരിമി പടന്ന അദ്ധ്യക്ഷനാകും, ഇബ്രാഹിം അസ്അദി സ്വാഗതം പറയും. എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി പടന്ന, സുബൈര്‍ അല്‍ ഖാസിമി പ്രസംഗിക്കും.
മഞ്ചേശ്വരം ഹൊസങ്കടിയില്‍ എകെഎം അഷ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് റസാഖ് അസ്ഹരി അധ്യക്ഷനാകും. ഫാറുഖ് മൗലവി സ്വാഗതം പറയും. മുഹമ്മദ് ഫൈസി കജ, ഇസ്മാഈല്‍ അസ്ഹരി, പ്രസംഗിക്കും. നീലേശ്വരത്ത് മേഖല എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി അംഗം സി.കെ കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്യും.
മുസമ്മില്‍ ഫൈസി അധ്യക്ഷനാകും, ശംസുദ്ധീന്‍ വാഫി സ്വാഗതം പറയും. റഫീഖ് മൗലവി പ്രസംഗിക്കും. പെരുമ്പട്ട കുന്നുംകൈയില്‍ സമസ്ത ഭക്ഷിണ കന്നഡ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും പ്രസിഡന്റ് ശൗക്കത്ത് മാസ്റ്റര്‍ അദ്ധ്യക്ഷനാകും, ജനറല്‍ സെക്രട്ടറി, ഹാരിസ് ദാരിമി കാക്കടവ് സ്വാഗതം പറയും, യൂനുസ് ഫൈസി കാക്കടവ്, സ്വാദിഖ് മൗലവി ഓട്ടപടവ് പ്രസംഗിക്കും
മുള്ളേരിയ ഗാളിമുഖത്ത് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും ഹാഷിം ദാരിമി ദേലംപാടി പ്രമേയ പ്രഭാഷണം നടത്തും, ഇബ്രാഹിം നാട്ടക്കല്‍ അദ്ധ്യക്ഷനാകും, ഉസാം പള്ളങ്കോട് സ്വാഗതം പറയും, ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ,അഷ്‌റഫ് ഫൈസി കിന്നിംങ്ങാര്‍, ഇബ്രാഹിം അസ്ഹരി പള്ളങ്കോട് പ്രസംഗിക്കും,
ചെര്‍ക്കള ആലംപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി ഉദഘാടനം ചെയ്യും, ജമാല്‍ ദാരിമി അദ്ധ്യക്ഷത വഹിക്കും മൊയ്തീന്‍ കുഞ്ഞി മൗലവി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ മാസ്തിക്കുണ്ട് പ്രസംഗിക്കും, അബ്ദുല്ല ആലൂര്‍ സ്വാഗതം പറയും. ഉദുമ മേല്‍പറമ്പില്‍ എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി കലട്ര ഉദ്ഘാടനം ചെയ്യും, സിദ്ധീഖ് ഹുദവി അദ്ധ്യക്ഷനാവും, ജൗഹര്‍ ഉദുമ സ്വാഗതം പറയും, ഹാരിസ് റഹ്‌മാനി പ്രമേയ പ്രഭാഷണം നടത്തും. അഷ്‌റഫ് റഹ്‌മാനി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍: സുഹൈര്‍ അസ്ഹരി പള്ളങ്കോട് (എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ്), ഫാറൂഖ് ദാരിമി കൊല്ലമ്പാടി ( ജില്ലാ വൈസ് പ്രസിഡന്റ്), മൂസ നിസാമി നാട്ടക്കല്‍ (ജില്ലാ വൈസ് പ്രസിഡന്റ്), ഇര്‍ഷാദ് ഹുദവി ബെദിര ( ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി).
Post a Comment
0 Comments