Type Here to Get Search Results !

Bottom Ad

മംഗല്‍പാടി വാക്സിനേഷന്‍ കേന്ദ്രത്തിലെ അക്രമണം: വിവി രമേശന്റെ കള്ളപ്രചാരണം സംഘ്പരിവാറിനെ സുഖിപ്പിക്കാന്‍: മുസ്ലിം യൂത്ത് ലീഗ്


ഉപ്പള (www.evisionnews.co): മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിനുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശ് നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എംപി ഖാലിദും ജനറല്‍ സെക്രട്ടറി ബിഎം മുസ്തഫയും ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളെ തുടര്‍ന്നാണ് ആളുകള്‍ക്ക് കൃത്യമായി വാക്സിന്‍ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നത്. വാക്സിന്‍ വിതരണത്തിലെ അശാസ്ത്രീയമായ നടപടിയെ ആരോ ചോദ്യം ചെയ്യുകയും ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റവും അക്രമണത്തെയും സംഭവവുമായി യാതൊരു തരത്തിലും ബന്ധമില്ലാതെ ലീഗിന്റെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം ശ്രമം. അതിന് വിവി രമേശനെ പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ കുടപിടിക്കുകയാണ്.

കഥയറിയാതെയാണ് വി.വി രമേശന്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് സംഘ് പരിവാറിനെ പ്രീതിപ്പെടുത്തുന്ന സംഭവങ്ങള്‍ രമേശന്റെ ഭാഗത്ത് നിന്ന് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റതിന് എന്ത് തോന്നിവാസവും വിളിച്ചുപറയാമെന്ന ഒരു പ്രത്യേകതരം മാനസികാവസ്ഥയിലാണ് രമേശന്‍. ലീഗിനെതിരേ നടത്തുന്ന അപവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad