കാസര്‍കോട് (www.evisionnews.co): ലോകോത്തര നിലവാരത്തില്‍ കടല്‍ത്തീരത്തെ ശാശ്വതമായി സംരക്ഷിക്കുന്ന പദ്ധതിയുമായി കാസര്‍കോട്ടെ വ്യവസായി യുകെ യൂസുഫ്. മത്സ്യത്തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും അനുയോജ്യമായ നിലയില്‍ തീരദേശം സംരക്ഷിക്കാനുതകുന്ന സീവേവ് ബ്രേക്കേര്‍സ് പദ്ധതിയാണ് യുകെ യൂസുഫ് മുന്നോട്ടുവെക്കുന്നത്.
തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ 17000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍ കേവലം 4000 കോടി രൂപ ചെലവില്‍ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്ന് യുകെ യൂസുഫ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന് മത്സ്യതൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങള്‍, കടലോര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, മത്സ്യവിപണന കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ ഭാവിയിയില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും യുകെ യൂസുഫ് പറഞ്ഞു. യുകെ അബ്ദുല്‍ റഹ്്മാന്‍ ഫൈസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments