മേല്‍പറമ്പ് (www.evisionnews.co): സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലത്തില്‍ പഞ്ചായത്തല പ്രവര്‍ത്തക സമിതി യോഗങ്ങള്‍ക്ക് ചെമ്മനാട് പഞ്ചായതില്‍ തുടക്കമായി. മേല്‍പറമ്പില്‍ നടന്ന മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം സംസ്ഥന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അബൂബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് മുഴുവന്‍ ശാഖകളിലും കണ്‍വെന്‍ഷന്‍ നടത്തി. കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രകൃതിക്ഷോബമുണ്ടാക്കുന്ന സ്ഥലങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ കീഴ്ഘടകങ്ങള്‍ക്കും വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
പഞ്ചായതിന്റെ ചുമതല വഹിക്കുന്ന ഉദുമ മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ്് കെഎംഎ റഹ്മാന്‍ കാപ്പില്‍, മണ്ഡലം വൈസ് പ്രസിഡന്റ്് ടികെ ഹസൈനാര്‍ കീഴൂര്‍, സെക്രട്ടറി മൊയ്തു തൈര, ജിദ്ധ കെഎംസിസി ജില്ലാ സെക്രട്ടറി നസീര്‍ പെരുമ്പള, ഷാനി കടവത്ത്, നവാസ് ചെമ്പിരിക്ക, ഫൈസല്‍ കീഴൂര്‍, നാഫി തൈര, ശരീഫ് കെഎച്ച്, ഷാനി കടവത്ത്, റാഷിദ് ദേളി, മുഹമ്മദ് സാജിദ്, നൗഷാദ് സുല്‍ത്താന്‍, അബ്ദുല്‍ നിയാസ്, സഫീര്‍ പെരുമ്പള പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതവും ട്രഷറര്‍ ഉബൈദ് നാലപ്പാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments