ഉദുമ (www.evisionnews.co): ഉദുമ പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പുതിയ ഭരണ സമിതി നിലവില്‍ വന്നിട്ട് എട്ടുമാസത്തോളമായിട്ടും ഒരുമുട്ട സൂചി പോലും പൊതു ജനങ്ങള്‍ക്ക് നല്‍കാനാവാതെ കഴിവുകെട്ട ഭരണമാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു.
ജൂലൈ മാസം പകുതി കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് വളം അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി ഒരു എല്‍ഡി ക്ലാര്‍ക്കാണ് പഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ചാര്‍ജുള്ള ഈ എല്‍ഡി. ക്ലാര്‍ക്ക് വീടിനു വെളിയില്‍ ഇറങ്ങിയാല്‍ പുറംപൊളിയുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു.
ജനപ്രതിനിധികളും സ്റ്റാഫും ഉള്‍പ്പെട്ട ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പരിഹസിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റിന് ഒന്നും ചെയ്യാനാവാത്ത നിസഹായാവസ്ഥ ഭരണസമിതിക്കും മേലെ ഒരു അധികാര കേന്ദ്രമായി ഉദ്യോഗസ്ഥന്‍ മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. കഴിഞ്ഞ ഒമ്പതര മാസമായി ഒരു ഭരണസമിതി യോഗം പോലും ചേരാനാവാത്ത ഭരണസമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും രാഷ്ട്രീയവത്കരിച്ചാണ് മുന്നോട്ടുപോവുന്നത്. അശാസ്ത്രീയമായ രീതിയിലാണ് ഉദുമ പ്രാഥമി കാരോഗ്യ കേന്ദ്രത്തില്‍ വാക്സിനേഷന്‍ നടക്കുന്നത്. മിക്കവാറും എല്ലാ ദിവസങ്ങളിലും തിക്കുംതിരക്കും നിയന്ദ്രിക്കാനാവാത്ത അവസ്ഥയാണെന്നും നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പര്‍ പുഷ്പ, കെഎ മുഹമ്മദാലി, ഹമീദ് മാങ്ങാട്, ശ്രീധരന്‍ വയലില്‍, പാറയില്‍ അബൂബക്കര്‍, അന്‍വര്‍ മാങ്ങാട്, ശ്രീജ പുരുഷോത്തമന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സൈനബ അബൂബക്കര്‍, എന്‍. ചന്ദ്രന്‍, ഹാരിസ് അങ്കക്കളരി, സുനില്‍ കുമാര്‍, ബഷീര്‍ പാക്യാര, ബിന്ദു സുധന്‍, യാസ്മിന്‍ റഷീദ്, ശകുന്തള സംബന്ധിച്ചു.
ദുമ പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരേ പഞ്ചായത്ത് യുഡിഎഫ് നടത്തിയ പ്രതിഷേധ ധര്‍ണ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉദ്ഘാടനം ചെയ്യുന്നു
Post a Comment
0 Comments