കാസര്‍കോട് (www.evisionnews.co): എല്‍ജി ഇലക്ട്രോണിക്സ് ഡോള്‍ബി ടെക്നോളജിയില്‍ പുതിയ ഒഎല്‍ഇഡി ടിവി ശ്രേണി അവതരിപ്പിച്ചു. സംസ്ഥാനത്തിലെ ആദ്യ വില്‍പ്പന കാസര്‍കോട്ടെ സിറ്റികൂള്‍ ഇലക്ട്രോണിക്ടസില്‍ നടന്നു. ആദ്യ വില്‍പ്പന മുഹ്്‌സിന് ചെടേക്കാലിന് നല്‍കി സിറ്റികൂള്‍ മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ കമ്പാര്‍ നിര്‍വഹിച്ചു.
77/65 ഡബ്ല്യു 7, 77 ജി 7, 65/55 ഇ 7, 65/55 സി 7, 65/55 ബി 7 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. എല്ലാ എല്‍.ജി. 2017 ഒഎല്‍ഇഡി ടിവിയിലും എച്ച്ഡിആര്‍ ഫോര്‍മാറ്റായ എച്ച്ഡിആര്‍ 10, എച്ച്എല്‍ജി (ഹൈബ്രിഡ് ലോഗ ഗാമ) തുടങ്ങിയവ ലഭ്യമാകും.
സാധാരണ ചിത്രങ്ങള്‍ പോലും മികച്ച ക്വാളിറ്റിയില്‍ ലഭ്യമാകും. പ്രത്യേക മേഖലകളില്‍ കോണ്‍ട്രാസ്റ്റ് അനുപാതങ്ങള്‍ വര്‍ധിപ്പിക്കുകയും ചിത്രങ്ങള്‍ കൂടുതല്‍ കൃത്യമായി കാണാനും സാധിക്കും. സ്മാര്‍ട്ട് കണക്ടിവിറ്റി, വെബ് ഒഎസ്, മാജിക് റിമോര്‍ട്ട് സ്‌ക്രോള്‍, യൂസര്‍ ഇന്റര്‍ഫേസ്, ജെസ്റ്റര്‍, വോയ്സ് കമാന്‍ഡുകള്‍ എന്നിവ മറ്റു പ്രത്യേകതകളാണ്.
Post a Comment
0 Comments