കാസര്‍കോട് (www.evisionnews.co): ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 13 എണ്ണം കാറ്റഗറി സിയിലും 12 എണ്ണം കാറ്റഗറി ബിയിലും ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മാത്രം കാറ്റഗറി എയിലും ഉള്‍പ്പെടുത്തി. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 13.87 ശതമാനം ആണ്. ജൂലൈ 14 മുതല്‍ 20 വരെയുള്ള ടിപിആര്‍ ആണ് കണക്കാക്കിയത്. ജില്ലയില്‍ ആകെ 34556 കോവിഡ് ടെസ്റ്റ് നടത്തി. അതില്‍ 4794 പേര്‍ പോസിറ്റീവായി.
കാറ്റഗറി ഡി (15 ശതമാനത്തിന് മുകളില്‍): കയ്യൂര്‍- ചീമേനി (36.57), മടിക്കൈ (29.83), മൊഗ്രാല്‍പുത്തൂര്‍ (20.35), ചെമ്മനാട് (19.75), ബളാല്‍ (18.75), ബേഡഡുക്ക (18.72), തൃക്കരിപ്പൂര്‍ (18.25), കാഞ്ഞങ്ങാട് (17.54), മധൂര്‍ (16.92), നീലേശ്വരം (16.71), ചെങ്കള (16.32), അജാനൂര്‍ (16.02), ദേലംപാടി (15.81), പിലിക്കോട് (15.50), കുറ്റിക്കോല്‍ (15.47).
കാറ്റഗറി സി (10 മുതല്‍ 15 ശതമാനം വരെ): ഉദുമ (14.92), കോടോം-ബേളൂര്‍ (14.90), പള്ളിക്കര (14.24), ചെറുവത്തൂര്‍ (13.28), മംഗല്‍പാടി (13.12), കിനാനൂര്‍-കരിന്തളം (12.48), വോര്‍ക്കാടി (12.30), മുളിയാര്‍ (12.20), വെസ്റ്റ് എളേരി (11.81), പനത്തടി (11.53), കുമ്പള (11.37), എന്‍മകജെ (10.83), പുല്ലൂര്‍-പെരിയ (10.28).
കാറ്റഗറി ബി (5 മുതല്‍ 10 ശതമാനം വരെ): ബദിയടുക്ക (9.31), കാറഡുക്ക (9.29), പടന്ന (8.80), പൈവളിഗെ (8.72), മഞ്ചേശ്വരം (7.97), പുത്തിഗെ (7.75), കള്ളാര്‍ (7.51), വലിയ പറമ്പ (7.33), കാസര്‍കോട് (7.03), മീഞ്ച (6.99), കുമ്പടാജെ (6.73), ഈസ്റ്റ് എളേരി (5.05).
കാറ്റഗറി എ (5 ശതമാനത്തില്‍ താഴെ): ബെള്ളൂര്‍ (3.01).
Post a Comment
0 Comments