കാസര്‍കോട് (www.evisionnews.co): പുളിങ്ങോം സ്വദേശിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന സംഘത്തിലെ ഒരാളെ മണിക്കുറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു.പടിഞ്ഞാര്‍ മൂലയിലെ മുഹമ്മദ് അര്‍ഷാദി (32) നെയാണ് എസ്ഐ ഷേക്ക് അബ്ദുല്‍ റസാക്കും സംഘവും നഗരത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പഴയ ബസ് സ്റ്റാന്റിലെ ശൗചാലത്തിന് മുന്നിലാണ് സംഭവം. ശൗചാല്യയത്തില്‍ നിന്നിറങ്ങിയ പുളിങ്ങോം സ്വദേശിയായ മുഹമ്മദലിയാണ് പിടിച്ച് പറിക്കിരയായത്. ബംഗ്ലൂരുവില്‍ പോയി തിരിച്ചു കാസര്‍കോട് സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. രണ്ടംഗ സംഘം എത്തി ഭീഷണിപ്പെടുത്തിയ ശേഷം 16000 രൂപ വിലവരുന്ന വിവോ ഫോണും 200 രൂപയും തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു. തട്ടിയെടുത്ത ഫോണ്‍ പ്രതിയുടെ കൈയ്യില്‍ നിന്ന് കിട്ടിയതായും സംഘത്തില്‍പെട്ട രണ്ടാമനെ തിരിച്ചറിഞ്ഞതായി എസ്ഐ പറഞ്ഞു.
പുളിങ്ങോം സ്വദേശിയുടെ മൊബൈലും പണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
15:48:00
0
കാസര്‍കോട് (www.evisionnews.co): പുളിങ്ങോം സ്വദേശിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന സംഘത്തിലെ ഒരാളെ മണിക്കുറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു.പടിഞ്ഞാര്‍ മൂലയിലെ മുഹമ്മദ് അര്‍ഷാദി (32) നെയാണ് എസ്ഐ ഷേക്ക് അബ്ദുല്‍ റസാക്കും സംഘവും നഗരത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പഴയ ബസ് സ്റ്റാന്റിലെ ശൗചാലത്തിന് മുന്നിലാണ് സംഭവം. ശൗചാല്യയത്തില്‍ നിന്നിറങ്ങിയ പുളിങ്ങോം സ്വദേശിയായ മുഹമ്മദലിയാണ് പിടിച്ച് പറിക്കിരയായത്. ബംഗ്ലൂരുവില്‍ പോയി തിരിച്ചു കാസര്‍കോട് സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. രണ്ടംഗ സംഘം എത്തി ഭീഷണിപ്പെടുത്തിയ ശേഷം 16000 രൂപ വിലവരുന്ന വിവോ ഫോണും 200 രൂപയും തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു. തട്ടിയെടുത്ത ഫോണ്‍ പ്രതിയുടെ കൈയ്യില്‍ നിന്ന് കിട്ടിയതായും സംഘത്തില്‍പെട്ട രണ്ടാമനെ തിരിച്ചറിഞ്ഞതായി എസ്ഐ പറഞ്ഞു.
Post a Comment
0 Comments