കേരളം (www.evisionnews.co): കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് പറഞ്ഞ ദിവസം ഹാജരാകില്ലെന്ന വ്യക്തമാക്കിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തള്ളി ശോഭാ സുരേന്ദ്രന്‍. കേസില്‍ നിയമ നടപടികള്‍ക്ക് അദ്ദേഹം വിധേയന്‍ ആകുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന് പരിശോധിക്കാമെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം കെ സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും വ്യക്തികളല്ല പാര്‍ട്ടിയെന്നും ശോഭ സുരേന്ദന്‍ കൂട്ടിചേര്‍ത്തു. സുരേന്ദ്രന്‍ ഒളിവില്‍ അല്ല. സുരേന്ദ്രന്‍ ഒളിവില്‍ ആണെന്ന് പറയുന്നത് സര്‍ക്കാരിന്റെ ഒളിച്ച് കളി മാത്രമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് സി.പി.ഐ.എം നേതാക്കളിലേക്ക് പോവുന്നതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തനിക്ക് നോട്ടീസ് അയച്ചതെന്നാണ് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
Post a Comment
0 Comments