Type Here to Get Search Results !

Bottom Ad

രമേശ് ചെന്നിത്തല സിനിമയിലേക്ക്: നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എഎം ആരീഫ് എംപിയും


കേരളം (www.evisionnews.co): രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ സിനിമാ അഭിനയത്തിലും ഡബിള്‍ റോളില്‍ തിളങ്ങാന്‍ തയ്യാറെടുത്ത് രമേശ് ചെന്നിത്തല. ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ് മുന്‍പ്രതിപക്ഷ നേതാവ് . രാഷ്ട്രീയ നേതാവായി തന്നെയാണ് ചെന്നിത്തല സിനിമയിലുമെത്തുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പന്ന്യന്‍ രവീന്ദ്രന്‍, പിസി ജോര്‍ജ് തുടങ്ങിയവര്‍ക്ക് പിന്നാലെ വെള്ളിത്തിരയിലും രാഷ്ട്രീയ രംഗത്തും ഡബിള്‍ റോളിന് രമേശ് ചെന്നിത്തലയും തയ്യാറായി കഴിഞ്ഞു.

നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ഹരിപ്പാട് ഗ്രാമപഞ്ചായത്തില്‍ മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ട്. ആലപ്പുഴ എംപി എഎം ആരീഫും ഒരു ഗാനരംഗത്തിലൂടെ ചിത്രത്തില്‍ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സിനിമ ചിത്രീകരിക്കാന്‍ അവസരം ലഭിച്ചാല്‍ രമേശ് ചെന്നിത്തലയുള്ള സീനുകള്‍ ആദ്യം ചിത്രീകരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. മാതൃഭൂമി ഓണ്‍ലൈനിലൂടെയാണ് നിഖില്‍ മാധവിന്റെ പ്രതികരണം.

ചിത്രത്തില്‍ മൂന്ന് സീനുകളിലാണ് ചെന്നിത്തലയെ കാണാനാകുക. ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ ജനനായകനായി ചെന്നിത്തല പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. മമ്മൂട്ടിയുടെ സഹോദരിപുത്രനായ അഷ്‌കര്‍ സൗദാനാണ് സിനിമയിലെ നായയകന്‍. എംജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ് എഎം ആരീഫ് പ്രത്യക്ഷപ്പെടുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad