മംഗളൂരു (www.evisionnews.co): കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് നീണ്ടകാലത്തെ അടച്ചിടലിന് ശേഷമുള്ള ഇളവുകള്‍ക്ക് പിന്നാലെ വ്യാഴാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ നഗരത്തില്‍ സര്‍വീസ് ആരംഭിച്ചു. 50 ശതമാനം ശേഷിയോടെ കോവിഡ് പ്രോടോകോളുകള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. യാത്രാ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പരിമിതമായ എണ്ണം ബസുകളാണ് വ്യാഴാഴ്ച നിരത്തിലിറങ്ങിയത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാവുമെന്നാണ് ബസ് ഉടമകളുടെ പ്രതീക്ഷ.
അതേസമയം ഇനി ബസുകള്‍ പുറപ്പെടുന്നത് ചരക്ക് വാനുകളും കരാര്‍ ബസുകളും പാര്‍ക് ചെയ്തിരുന്ന റാവു ആന്‍ഡ് റാവു സര്‍കിളിന് സമീപത്ത് നിന്നായിരിക്കും. സിറ്റി ട്രാഫിക് പൊലീസും ജില്ലാ ഭരണകൂടവും കോര്‍പറേഷനും കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തത്. . ഇതുവരെ, ഹാമില്‍ടണ്‍ സര്‍കിളിനും റാവു ആന്‍ഡ് റാവു സര്‍കിളിനുമിടയിലുള്ള സ്ഥലമായിരുന്നു ബസുകളുടെ ആരംഭ സ്ഥലം. നെഹ്റു മൈതാനത്തെ ചുറ്റി വരുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കുന്നതിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ (ട്രാഫിക്) എംഎ നടരാജ് വ്യക്തമാക്കി. ഒരേസമയം ഇനി 10-15 ബസില്‍ കൂടുതല്‍ പാര്‍ക് ചെയ്യില്ലെന്നും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് അഞ്ച് മിനുറ്റിനുള്ളില്‍ ബസുകള്‍ക്ക് ഒന്നിനു പുറകെ ഒന്നായി പോകാന്‍ പറ്റുമെന്നും നടരാജ് പറഞ്ഞു. റാവു ആന്‍ഡ് റാവു സര്‍കിളില്‍ നിന്ന് ബസുകള്‍ ടെര്‍മിനലില്‍ പ്രവേശിച്ച് സാധാരണ പോകുന്ന വഴിയിലൂടെ പുറത്തുകടക്കും.
Post a Comment
0 Comments