Type Here to Get Search Results !

Bottom Ad

ആരോഗ്യ മേഖലയിലെ അവഗണന: നിവേദനം നല്‍കി മണിക്കൂറുകള്‍ക്കകം മധൂര്‍ പിഎച്ച്‌സിയില്‍ ഡിഎംഒയുടെ മിന്നല്‍ സന്ദര്‍ശനം


കാസര്‍കോട് (www.evisionnews.co): മധൂര്‍ പഞ്ചായത്തിലെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മധൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ നിവേദനം നല്‍കി മണിക്കൂറുകള്‍ക്കകം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മിന്നല്‍ സന്ദര്‍ശനം. ഇന്ന് രാവിലെ 11:30 മണിക്കാണ് പഞ്ചായത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മെമ്പര്‍മാര്‍ നിവേദനം നല്‍കിയത്. മധൂര്‍ പഞ്ചായത്തിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മധൂര്‍ പിഎച്ച്‌സി സന്ദര്‍ശിച്ച ഡിഎംഒക്ക് മെമ്പര്‍മാരായ ഹബീബ് ചെട്ടുംകുഴി, ഹനീഫ് അറന്തോട് എന്നിവര്‍ നന്ദി അറിയിച്ചു. മധൂര്‍ പഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടാണ്് മധൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഹബീബ് ചെട്ടുംകുഴി, ഹനീഫ് അറന്തോട് എന്നിവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചത്. മധൂരില്‍ ഇപ്പോള്‍ ഉള്ളത് ഒരു പിഎച്ച്‌സി ആണ്. ജനസംഖ്യ ആനുപാതികമായി മധൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ ഉളിയത്തടുക്കയില്‍ ഒരു എഫ്എച്ച്‌സി അനുവദിച്ചു നല്‍കാന്‍ വേണ്ടി നടപടി ഉണ്ടാവണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

മധൂര്‍ പിഎച്ച്‌സിയില്‍ എച്ച്‌ഐ പോസ്റ്റ് ഇല്ല. കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കാന്‍ വേണ്ടി ഒരു എച്ച്‌ഐ പോസ്റ്റ് അനുവദിക്കണം. ജെഎച്ച്‌ഐ പോസ്റ്റ് മധൂര്‍ പഞ്ചായത്തില്‍ മൂന്ന് എണ്ണമാണുള്ളത്. അതില്‍ ഒന്ന് ഒഴിഞ്ഞുകിടക്കുന്നു ജനസംഖ്യ ആനുപാതികധികമായിട്ട് ഇതിന്റെ ഇരട്ടിയിലധികം വേണ്ടിടത്താണിത്. കൂടാതെ, ജെപിഎച്ച്എന്‍ അഞ്ചുപേരാണ് ഉള്ളത്. അതില്‍ ഒരാള്‍ ഒഴിവില്‍ ആണ്. പത്തില്‍ അധികം ജെപിഎച്ച്എന്‍ തസ്തികകള്‍ വേണ്ടിടത്താണിത്.

മധൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കൊല്ലങ്കാന എഫ്ഡബ്യൂസി നിലവില്‍ ബദിയടുക്ക സിഎച്ച്‌സി യുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ ഒരു ജീവനക്കാര്‍ ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കോവിഡും, മറ്റു ഡെങ്കിപ്പനി പോലോത്ത മഴക്കാല രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭാഗമാണ് ഇത്. പ്രതോരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതപ്പെടുത്താന്‍ വേണ്ടി ഈ സ്ഥാപനം മധൂര്‍ പിഎച്ച്‌സിയുടെ കീഴില്‍ കൊണ്ട് വരണമെന്നും ജീവനക്കാരെ അവിടെ നിയമിക്കണമെന്നും പ്രതിരോധ വാക്സിന്‍ ഉടനടി ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad