ദേശീയം (www.evisionnews.co): നിയമസഭ കയ്യാങ്കളിക്കേസില്‍ കോടതിയുടെ രൂക്ഷ പരിഹാസമേറ്റ് സര്‍ക്കാര്‍. സഭയില്‍ അക്രമം നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എംആര്‍ ഷാ എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ചത്.
കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെയാരും ഒന്നും അടിച്ചു തകര്‍ക്കാറില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എംഎല്‍എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയെടുക്കേണ്ടത് നിയമസഭയാണോയെന്നും കോടതി ചോദിച്ചു.
'കോടതിയെ നോക്കൂ, ചിലപ്പോള്‍ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎല്‍എ റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചാല്‍ എന്തു ചെയ്യും. ഇക്കാര്യത്തില്‍ സഭയ്ക്കാണ് പരമാധികാരം എന്നു പറയാന്‍ ആകുമോ?'- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. പ്രതികള്‍ക്കായി സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കരുതെന്നും കോടതി താക്കീത് ചെയ്തു.
അന്നത്തെ ധനമന്ത്രി കെഎം മാണിക്കെതിരായ നിലപാട് സര്‍ക്കാര്‍ കോടതിയില്‍ ഇന്ന് മാറ്റി. പ്രതിഷേധിച്ചത് സര്‍ക്കാരിനെതിരെയെന്നാണ് പുതിയ നിലപാട്. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടേയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ വാദം തുടരുകയാണ്.
Post a Comment
0 Comments