കാസര്‍കോട് (www.evisionnews.co): കര്‍ണാടകയില്‍ പ്രവേശിക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരും ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്കും നിയന്ത്രണം ബാധകം. നേരത്തെ ഒരു ഡോസ് വാക്സിന്‍ എടുത്തവരെയും പരിഗണിച്ചിരുന്നു. എന്നാല്‍ വാക്‌സിനെടുത്തവര്‍ക്കും കോവിഡ് ഇല്ല സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്നാണ് നിയമം. കഴിഞ്ഞ ദിവസമാണ് കര്‍ണാടക ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ജാവീദ് അക്തര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അതിര്‍ത്തി ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് കര്‍ണാടക നിയന്ത്രണം കടുപ്പിക്കുന്നത്. കേരളവും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി കര്‍ണാടക മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം. കര്‍ണാടകയിലേക്ക് വരാന്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റ് ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്നവര്‍ക്കും മാത്രമാണ് ഇളവുള്ളത്. മരണം, ചികിത്സ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ സര്‍ട്ടിഫിക്കറ്റില്ലാതെ യാത്ര നടത്താം. എന്നാല്‍ അതിര്‍ത്തികളില്‍ ഇവരുടെ സ്രവവും വിലാസവും ശേഖരിക്കും. വിദ്യാര്‍ഥികള്‍ക്കും ജോലി സംബന്ധമായി ദിനംപ്രതി യാത്രചെയ്യുന്നവരും 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. വ്യോമട്രെയിന്റോഡ് മറ്റ് സ്വകാര്യ യാത്ര മാര്‍ഗങ്ങള്‍ക്കും നിബന്ധന ബാധകമാണ്.
Post a Comment
0 Comments