ബദിയടുക്ക (www.evisionnews.co): ഭാഷാസമര കാലത്ത് മുസ്ലിം സമൂഹത്തോട് ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച സമൂഹിക വിവേചനവും അസഹിഷ്ണുതയും ഇപ്പോഴും തുടരുകയാണെന്ന് യുത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട്. ചെടേക്കാലില്‍ യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മജീദ് റഹ്‌മാന്‍ കുഞ്ഞിപ്പ അനുസ്മരണം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സ്‌കോര്‍ഷിപ്പിന് വിഷയത്തില്‍ മതദ്രൂവീകരണമാണ് ലക്ഷ്മിടുന്നത്. സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത തുടര്‍ന്നാല്‍ ഇനിയും മജീദ് റഹ്‌മാന്‍ കുഞ്ഞീപ്പമാര്‍ ഉണ്ടാകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് അസൈനാര്‍ സിപി അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡണ്ട് നവാസ് കുഞ്ചാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്ല അടിമ്പാടി പതാക ഉയര്‍ത്തി. ശുഹൈബ് പി സ്വാഗതവും വസീര്‍ അഹമ്മദ് നന്ദിയു പറഞ്ഞു.
Post a Comment
0 Comments