Type Here to Get Search Results !

Bottom Ad

മുട്ടില്‍ മരം കൊള്ള; ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം


കേരളം (www.evisionnews.co): മുട്ടില്‍ മരംമുറി ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയാണ് നടന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേളയില്‍ ആദ്യ ചോദ്യം തന്നെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ടായിരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും സമഗ്രമായ അന്വഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടി. എന്നാല്‍, ജുഡീഷ്യല്‍ അന്വഷണത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്ന് മന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad