Type Here to Get Search Results !

Bottom Ad

സച്ചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പിലാക്കണം: ജില്ലാ മുസ്്‌ലിം യൂത്ത് കോര്‍ഡിനേഷന്‍



കാസര്‍കോട് (www.evisionnews.co): രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയാറാക്കുന്നതിനായി നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ വെള്ളം ചേര്‍ക്കാതെ പൂര്‍ണമായും സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ജില്ലാ മുസ്്‌ലിം യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, മുന്നാക്ക- പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ മുസ്്‌ലിം യുവജന സംഘടനകളുടെ നേതൃത്യത്തില്‍ 28ന് പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകളെ അടിസ്ഥാനമാക്കി വിദഗ്ദരെ പങ്കെടുപ്പിച്ച് ആഗസ്റ്റ് ഏഴിന് സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുഹൈര്‍ അസ്ഹരി, ഇര്‍ഷാദ് ഹുദവി ബെദിര (എസ്‌കെഎസ്എസ്എഫ്), നബീല്‍ അഹമ്മദ്, അബ്ദുല്ല ഫര്‍ഹാന്‍ (ഐഎസ്എം- കെഎന്‍എം), അബ്ദുല്‍ റഹ്്മാന്‍, നാസര്‍ മല്ലം (വിസ്ഡം യൂത്ത് ഓര്‍ഗനേഷസന്‍), അബൂബക്കര്‍ സിദ്ദീഖ് (ഐഎസ്എം- മര്‍കസുദ്ദഅ്‌വ), നാസര്‍ ചെമ്മനാട്, ഷാഫി എ. നെല്ലിക്കുന്ന് (എംഎസ്എസ്), യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ഷാനവാസ് ബേക്കല്‍, ഭാരവാഹികളായ ശിഹാബ് തൃക്കരിപ്പൂര്‍, എംഎ നജീബ്, റഫീഖ് കേളോട്ട് ചര്‍ച്ചയില്‍ പങ്കെടുത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad