കാസര്‍കോട് (www.evisionnews.co): സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, മുന്നൊക്കെ- പിന്നോക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട്് ബദിയടുക്ക പഞ്ചായത്ത് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി അസീസ് പാടലടുക്ക വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബദ്രുദ്ധീന്‍ താസിം, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, പഞ്ചായത്തംഗം ഹമീദ് പള്ളത്തടുക്ക, യൂത്ത് ലീഗ് കാസര്‍കോട്് മണ്ഡലം വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഫുഡ്മാജിക്, ബിഎസ് ഇബ്രാഹിം, ഷരീഫ് പാടലടുക്ക, സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, ജാഫര്‍ പാടലടുക്ക, ആരിഫ് ബിര്‍മിനടുക്ക, ഫാറൂക്ക് നീര്‍ച്ചാല്‍ സംവന്ധിച്ചു. ഹൈദര്‍ കുടുപ്പംകുഴി സ്വാഗതവും റഫീക്ക് കോളാരി നന്ദിയും പറഞ്ഞു.
Post a Comment
0 Comments