കാസര്‍കോട്: (www.evosopnnews.co) ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും തുണയാകേണ്ട ആരോഗ്യ കേന്ദ്രത്തില്‍ ഉത്തരവാദിത്തം മറക്കുന്ന ജീവനക്കാരും നിഷ്പക്ഷ നിലപാടിലൂടെ നേരെനയിച്ച് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കേണ്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും കടമകള്‍ മറന്നു മുന്നോട്ട് പോയാല്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് മുസ്ലിം ലീഗിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹിമാന്‍ ഓര്‍മിപ്പിച്ചു.
മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുളിയാര്‍ സി.എച്ച്.സിയിലേക്ക് നടത്തിയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുമാസം മുമ്പ് ഉദ്ഘാടനം നടത്തി രോഗിളെ കബളിപ്പിച്ച ഡയാലിസിസ് കേന്ദ്രംഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുക, സേവനത്തില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടി കൈകൊള്ളുക, അടച്ചുപൂട്ടിയ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രം പുന:സ്ഥാപിച്ച് വീഴ്ചയില്ലാത്ത സേവനം ഉറപ്പുവരുത്തുക, ബ്ലോക്ക് കോവിഡ് കണ്‍ട്രോള്‍ സെല്‍ കൂടിയായ മുളിയാര്‍ സി.എച്ച്.സിക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ആംബുലന്‍സ് സേവനം പുന:സ്ഥാപിക്കുക, വളണ്ടിയര്‍മാരായെത്തി വാക്‌സിന്‍ വിതരണത്തെ അട്ടിമറിച്ച് സ്വന്തക്കാര്‍ക്ക് തരപ്പെടുത്തി നല്‍കുന്ന നടപടി അവസാനിപ്പിക്കുക, വാര്‍ഡുതല രജിസ്‌ട്രേഷനിലൂടെ പഞ്ചായത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ നിശ്ചയിച്ച് വാക്‌സിന്‍ വിതരണം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തിയത്.
പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എം.കെ. അബ്ദുള്‍ റഹിമാന്‍ ഹാജി, ബി.എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, ബി.എം അബൂബക്കര്‍, മന്‍സൂര്‍ മല്ലത്ത്, ഖാദര്‍ ആലൂര്‍, ഷഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബ്ദുല്‍ ഖാദര്‍ കുന്നില്‍, ബി.എം. ഹാരിസ്, മുഹമ്മദലി മാസ്തികുണ്ട്, അനീസ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, രമേശ് മുതലപ്പാറ, കെ. മുഹമ്മദ് കുഞ്ഞി, അല്‍ത്താഫ് പൊവ്വല്‍, മൊയ്തീന്‍ ചാപ്പ, നസീര്‍ മൂലടുക്കം, അസ്‌കര്‍ ബോവിക്കാനം നേതൃത്വം നല്‍കി.
Post a Comment
0 Comments