കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ കായിക മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഒളിമ്പിക്‌സ് അസോ. പ്രസിഡന്റ്് ശോഭ ബാലന്‍. കൊടിയമ്മയില്‍ രണ്ടര കോടി ചെലവ് ചെയ്ത് കബഡി അക്കാദമി സ്ഥാപിക്കുന്നത് ഒരു ഉദാഹരണം മാത്രം, നിരവധി സ്‌കൂള്‍ മൈതാനങ്ങള്‍ ആധുനീകരിക്കും. പഞ്ചായത്തുകളില്‍ നിന്ന് പദ്ധതി നിര്‍ദേശം ലഭിച്ചാല്‍ മതി എന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിയുടെ കായിക വളര്‍ച്ചയില്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹരണം ഉണ്ടാവണമെന്നും ജില്ലയില്‍ പ്രതിഭാതനരായ നിരവധി കായിക താരങ്ങളാണ് ഓരോ വര്‍ഷവും ഈ മേഖലകളില്‍ വളര്‍ന്നു വരുന്നതെന്നും വരും നാളുകളില്‍ മറ്റു ജില്ലകളെപ്പോലെ കാസര്‍ക്കോഡ് ജില്ലയ്ക്കും കായിക മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത്തിന്റെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന അവര്‍ഡ് പരിഗണ ലിസ്റ്റില്‍ ഇടംനേടിയ ദേശീയ കാര്‍ റാലി ജേതാവ് മൂസ ശരീഫിന് ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുമോദനചടങ്ങ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കെഎം അബ്ബാസ് അധ്യക്ഷത വഹിച്ചു. വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. കാസര്‍കോട്് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎ അഷ്റഫലി പൊന്നാട അണിയിച്ചു. കാസര്‍കോട് ആര്‍ടിഒ ചീഫ് രാധകൃഷ്ണന്‍, ഏഷ്യനെറ്റ് ന്യൂസ് കാസര്‍കോട് ബ്യൂറോ ചീഫ് ഫൈസല്‍ ബിന്‍ അഹമ്മദ്, കാസര്‍കോട് വനിതാ സബ് ഇന്‍സ്പെക്ടര്‍ അജിത എന്നിവര്‍ മുഖ്യാതിഥി കളായിരുന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ ആരിക്കാടി ബ്ലോക്ക് ഡിവിഷന്‍ കീഴില്‍ നിന്നും ഉന്നതവിജയം നേടിയ 25 കുട്ടികളെ ചടങ്ങില്‍ ഉപഹാരവും ക്യാഷ് അവര്‍ഡും നല്‍കി അനുമോദിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജമീലാ അഹമ്മദ്, സുകുമാര കുതിരപ്പാടി, വാണിജ്യ പ്രമുഖന്‍ എംഎ ഖാലിദ്, പിഎസ് മൊയ്തീന്‍, എകെ ആരിഫ്, മനാഫ് നുള്ളിപ്പടി, നിസാര്‍ ആരിക്കാടി, മുസ്തഫ കുമ്പോല്‍ സംസാരിച്ചു. കെവി യൂസഫ് നന്ദി പറഞ്ഞു