ദേശീയം (www.evisionnews.co): കേരളത്തിലും മഹാരാഷ്?ട്രയിലും കോവിഡ്? രോഗികളുടെ എണ്ണം ഉയരുകയാണെന്ന്? പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തരംഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തമിഴ്?നാട്?, ആന്ധ്രപ്രദേശ്?, കര്‍ണാടക, ഒഡീഷ, മഹാരാഷ്?ട്ര, കേരള മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്? പ്രധാനമന്ത്രിയുടെ പരാമര്‍ശം.
രാജ്യത്തെ 80 ശതമാനം കോവിഡ്? കേസുകളും ഈ ആറ്? സംസ്ഥാനങ്ങളില്‍ നിന്നാണ്. ടെസ്റ്റ്?, ട്രാക്ക്?, ട്രീറ്റ്?, വാക്?സിനേറ്റ്? എന്ന മുദ്രവാക്യത്തില്‍ ഊന്നിയാണ്? മുന്നോട്ട്? പോകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്? ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന്? എല്ലാവരും ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments