കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി സീതാം ഗോളിയില്‍ കീം പരീക്ഷക്കായുള്ള മോക്ക് അപ്പ് ടെസ്റ്റ് നടത്തുന്നു. ജൂലൈ 17നാണ് പരീക്ഷ നടത്തുക. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിനുതകുന്ന ആയിരകണക്കിന് ചോദ്യങ്ങളില്‍ നിന്നാവും ചോദ്യങ്ങള്‍ ഉണ്ടാവുക. സംസ്ഥാനത്ത് കീം പരീക്ഷ ഈ മാസം 24 നാണ്. ഫിസിക്‌സ് കെമിസ്ട്രി ഭാഗങ്ങള്‍ സംയോജിപ്പിച്ച പേപ്പര്‍ ഒന്നില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാവുക.
പേപ്പര്‍ വണ്ണില്‍ ലഭിക്കുന്ന മാര്‍ക്ക് ആയിരിക്കും റാങ്കിനു മാനദണ്ഡം. കുട്ടികള്‍ക്ക് മൈന്‍ഡ് റിഫ്രഷ്മെന്റിനായി മെയിന്‍ പരീക്ഷയ്ക്ക് മുന്നോടിയായി ക്രമരഹിതമായി ചോദ്യങ്ങള്‍ തയ്യാറാക്കി നടത്തുന്ന പരീക്ഷ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് അധികൃതര്‍ പറയുന്നത് . മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തോടെ പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് ഒരു ലക്ഷത്തോളം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ കീം മേഖലയിലേക്ക് കടന്നുവരാന്‍ കുട്ടികള്‍ താല്പര്യം കാണിക്കാറില്ലന്നും മോക്ക് അപ്പ് ടെസ്റ്റ് നടത്തുന്നതിലൂടെ കുട്ടികള്‍ക്ക് ഇതിന് പ്രചോദനകരമാകുമെന്നും മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി അധികൃതര്‍ പറഞ്ഞു.
Post a Comment
0 Comments