ബദിയടുക്ക (www.evisionnews.co): ഞങ്ങള്‍ക്ക് വേണ്ടത് സ്മാരകമല്ല, മെഡിക്കല്‍ കോളജാണ് എന്ന് പ്രമേയത്തില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് വേണ്ടി യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന സമര ക്യാമ്പയിന്റെ ഭാഗമായി നടന്ന പാതിരാ ലൈവ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി നിരലധിയാളുകള്‍ ഫേസ് ബുക്ക് ലൈവിലൂടെ മെഡിക്കല്‍ കോളജിന് വേണ്ടി ശബ്ദിച്ചു.
2013ല്‍ പ്രവൃത്തി ആരംഭിച്ച മെഡിക്കല്‍ കോളജിന്റെ നാളിതുവരേ പൂര്‍ത്തീകരിക്കുകയോ പ്രവര്‍ത്തനം തുടങ്ങുകയോ ചെയ്തിട്ടില്ല. കോവിഡ് ഹോസ്പിറ്റലായി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ആശുപത്രിക്ക് വേണ്ട സംവിധാനങ്ങള്‍ നടത്തിയിട്ടില്ല. ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടില്ല. കോവിഡ് രണ്ടാം തരം?ഗത്തില്‍ അമ്പതിലധികം ആളുകളാണ് മെഡിക്കല്‍ കോളേജില്‍ മാത്രം മരണമടഞ്ഞത്. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് സമര ക്യാമ്പയുനുമായി മുന്നോട്ട് വന്നത്. വി ടി ബലറാം എം എല്‍ എ, എ കെഎം അഷ്‌റഫ് എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഇസ്മായില്‍ വയനാട്, ഫിറോസ് കുന്നുംപറമ്പില്‍, മുഫീദ തസ്‌നി, സലാ
പ്രൊഫ ഗോപിനാഥ് കന്യപ്പാടി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ശിഹാബ് മാസ്റ്റര്‍, ഷാനവാസ് എംബി, മുജീബ് അഹമ്മദ്, ആബിദ് ആറങ്ങാടി, മാഹിന്‍ കേളോട്ട്, എംഎ നജീബ്, റഫീക്ക് കേളോട്ട്, അന്‍വര്‍ ഓസോണ്‍, ഷാനിഫ് നെല്ലിക്കട്ട തുടങ്ങിയവര്‍ ലൈവില്‍ സംബന്ധിച്ചു.
Post a Comment
0 Comments