Type Here to Get Search Results !

Bottom Ad

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടുവരെ തുറക്കാം


കേരളം (www.evisionews.co): സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടതല്‍ ഇളവുകള്‍ക്ക് പ്രഖ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം നീട്ടി. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണി വരെ തുറക്കാം. ഡി വിഭാഗത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് മണിവരെ കടകള്‍ തുറക്കാം. കഴിഞ്ഞ ദിവസം വ്യാപാരികള്‍ എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ടിപിആര്‍ റേറ്റ് 10ല്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

ബാങ്കുകള്‍ എല്ലാം ദിവസവും ഇടപാടുകാര്‍ക്കായി തുറന്നു പ്രവര്‍ത്തിപ്പിക്കാം. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെളളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനമുണ്ടാകും. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളില്‍ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളിലായിരുന്നു ബാങ്കുകള്‍ തുറക്കുക. അതേസമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും.

Post a Comment

0 Comments

Top Post Ad

Below Post Ad