കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് ആതുരസേവന രംഗത്തെ പ്രശസ്തനായ ഡോക്ടറെ ആദരിച്ചും താലൂക്ക് ആസ്പത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കിയും ക്ലബ് പരിസരത്ത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചും പുതിയ ലയണിസ്റ്റിക്ക് വര്‍ഷത്തിന് തുടക്കമായി. ലയണ്‍സ് ക്ലബ് കാസര്‍കോട് താലൂക്ക് ഹോസ്പ്പിറ്റലിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ: പി. കൃഷ്ണ നായക്കിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. ക്ലബ് പ്രസിഡന്റ് പികെ പ്രകാശ് കുമാര്‍ പൊന്നാട അണിയിച്ചു.
യോഗം ലയണ്‍സോണ്‍ ചെയര്‍മാന്‍ കെ സുകുമാരാന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് പിവി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഞ്ജുനാഥ കാമത്ത്, ലീയോ പ്രിസിഡന്റ് കുമാരി ദീക്ഷിത പ്രശാന്ത്, വിലാസിനി പി, സ്മിത പ്രശാന്ത്, പി. ചന്ദ്രഭാനു, സന്തോഷ് കുമാര്‍, ഡോ: പി കൃഷ്ണ നായക്ക് പ്രസംഗിച്ചു. സെക്രട്ടറി രജ്ജു പിഎം സ്വാഗതവും ട്രഷറര്‍ അനന്തന്‍ കെ നന്ദിയും പറഞ്ഞു.
താലൂക്ക് ആശുപത്രിയില്‍ നടന്ന ഭക്ഷണ വിതരണ ചടങ്ങ് ലയണ്‍ ഡിസ്ട്രിക്റ്റ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അഡ്വ: കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിസിഡന്റ് പി.കെ പ്രകാശ് കുമാര്‍, സെക്രട്ടറി രജ്ജു പിഎം, ട്രഷറര്‍ കെ. അനന്തന്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments