കാസര്‍കോട് (www.evisionnews.co): കോഴിക്കോട്, കണ്ണൂര്‍, വയനാട്, മാഹി എന്നിവയടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇയിലെ മികച്ച് ഏഴു ക്ലബ്ബുകളിലൊന്നായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. തളിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ഡിസട്രിക്ട് ഗവര്‍ണര്‍ ഒ.വി.സനലാണ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചത്. നേരത്തെ റീജിയണ്‍ വണ്ണിലെ ഔട്ട്സ്റ്റാന്‍ഡിംഗ് ക്ലബിനുള്ള ക്ലബിനുള്ള അവാര്‍ഡും മികച്ച പ്രസിഡന്റ്് സെക്രട്ടറി ട്രഷറര്‍ക്കുള്ള അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ കോവിഡ് കാലയളവില്‍ ആരംഭിച്ച സൗജന്യ ആംബുലന്‍സ് സര്‍വീസ്, വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുന്ന ഡയാലിസിസ് കേന്ദ്രം, നിരാലംബരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണക്കിറ്റുകള്‍, മരുന്നുകള്‍, ചികിത്സാ സഹായം എന്നിവ ക്ലബിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നുണ്ട്. ഡിസ്ട്രിക്ടിലെ 146 ക്ലബുകളില്‍ നിന്നുമാണ് പ്രവര്‍ത്തന മികവ് മാനദ്ണഡമാക്കി മികച്ച ഏഴു ക്ലബുകളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്് ഫാറൂഖ് കാസ്മിയുടെ നേതൃത്തിലുള്ള കമ്മിറ്റിയെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ജനറല്‍ ബോഡിയോഗം അഭിനന്ദിച്ചു.
Post a Comment
0 Comments