കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 82.64 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഓപണ്‍ സ്‌കൂളില്‍ 59.04 ശതമാനം പേരും ഉപരിപഠനയോഗ്യത നേടി. ഹയര്‍ സെക്കന്‍ഡറിയില്‍ 106 സ്‌കൂളുകളില്‍ 14,115 പേര്‍ പരീക്ഷ എഴുതിയതില്‍ 11,665 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 1286 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 1543 പേര്‍ പരീക്ഷ എഴുതിയതില്‍ 911 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്ന് പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
വിഎച്ച്എസ്സിയില്‍ റിവൈസ്ഡ് കം മോഡുലാര്‍ സ്‌കീമില്‍ 886 പേര്‍ പരീക്ഷ എഴുതിയതില്‍ 655 പേര്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 73.93. വിഎച്ച്്എസ്സി കണ്ടിന്യുവസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് എന്‍ക്യുഎസ് സ്‌കീമില്‍ 305 പേര്‍ പരീക്ഷ എഴുതിയതില്‍ 171 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 56.07 ശതമാനം.
Post a Comment
0 Comments