Type Here to Get Search Results !

Bottom Ad

കാസര്‍കോട് സിഎച്ച് സെന്ററിന് ദുബൈ കെഎംസിസി അഞ്ചുലക്ഷം കൈമാറി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ സിഎച്ച് സെന്ററിന് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി നല്‍കുന്ന ആദ്യഘട്ട സഹായമായ അഞ്ചു ലക്ഷം രൂപ സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ്, വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ എന്‍എ അബൂബക്കര്‍ ഹാജി എന്നിവര്‍ക്ക് കെഎംസിസി നേതാക്കള്‍ കൈമാറി.

കാസര്‍കോട് സിറ്റി ടവറില്‍ നടന്ന ചടങ്ങ് സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്‌ലിം ലീഗ് ആരംഭിക്കുന്ന പൊളിറ്റിക്കല്‍ സ്‌കൂള്‍ ആവശ്യകതയിലേക്ക് ദുബൈ കാസര്‍കോട് കെഎംസിസി കമ്മിറ്റി നല്‍കുന്ന ഒരു ലക്ഷം രൂപ കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് വിജയ കൊടിപാറിച്ച എംഎല്‍എമാരെ ചടങ്ങില്‍ ആദരിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെ സംസ്ഥാന കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് എംസി ഹുസൈനാര്‍ ഹാജി എടച്ചാക്കൈയും എകെഎം അഷറഫ് എംഎല്‍എയെ സംസ്ഥാന വൈസ് പ്രസിഡന്റ് എംഎ മുഹമ്മദ് കുഞ്ഞിയും ഷാള്‍ അണിയിച്ചു.

കെഎംസിസി ജില്ലാ ട്രഷറര്‍ ടിആര്‍ ഹനീഫ സ്വാഗതം പറഞ്ഞു. റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മൂസ ബി ചെര്‍ക്കള, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, സൗദി കേന്ദ്ര കെഎംസിസി സെക്രട്ടറി ഖാദര്‍ ചെങ്കള, മുസ്‌ലിം ലീഗ് നേതാക്കളായ എഎം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എബി ഷാഫി, കെഎം ബഷീര്‍, ടിഎം ഇഖ്ബാല്‍, എപി ഉമ്മര്‍, അഷറഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, എംബി ഷാനവാസ്, അനസ് എതിര്‍ത്തോട്, കെഎംസിസി ഭാരവാഹികളായ യൂസഫ് മുക്കൂട്, ഹാഷിം പടിഞ്ഞാര്‍, സലീം ചേരങ്കൈ, റഷീദ് ആവിയില്‍, ഹാഷിം മടത്തില്‍, സുഹൈല്‍ കോപ്പ, നിസാര്‍ മാങ്ങാട്, അഷറഫ് ബച്ചന്‍, സിഎ ബഷീര്‍ പള്ളിക്കര, മുനീര്‍ പി ചെര്‍ക്കളം, ഹസന്‍ പതിക്കുന്നില്‍, മുനീര്‍ ബന്താട്, താത്തു തല്‍ഹത്ത്, അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍, മുഹമ്മദ് ഖാസി, കെപി അബ്ബാസ് കളനാട് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad