കാസർകോട്: (www.evisionnews.co) കാസർകോട് പുതിയ ജില്ലാ കലക്ടറായി ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിനെ നിയമിച്ചു. ജില്ലയിലെ ആദ്യ വനിതാ കലക്ടറാണ്. മൂന്നു വർഷമായി തുടരുന്ന നിലവിലെ കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് ഡയറക്ടറാകും. നാഷണൽ ആയുഷ്മിഷൻ ഡയറക്ടറുടെ അധിക ചുമതലയും നൽകും.
മഹാരാഷ്ട്ര സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിലവിൽ വ്യവസായ വകുപ്പ് ഡയറക്ടറാണ്. മില്‍മ മാനേജിങ് ഡയറക്ടറായിരുന്നു. ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ, പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്.
മുംബൈ സര്‍ദാര്‍ പട്ടേല്‍ കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദവും 2010ല്‍ ഐ.എ.എസും നേടിയിരുന്നു.
Post a Comment
0 Comments