Type Here to Get Search Results !

Bottom Ad

എസ്എസ്എല്‍സി ഉന്നത വിജയം: ആലംപാടി സ്‌കൂളിനെയും വിദ്യാര്‍ഥികളെയും കെഎംസിസി ജിസിസി അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): തുടര്‍ച്ചയായ മൂന്നാം തവണയും നൂറുമേനി നേടി നാടിന് അഭിമാനമായ ആലംപാടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിനെയും ആലംപാടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ അഞ്ചു വിദ്യാര്‍ത്ഥികളെയും കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. സ്‌കൂളിനുള്ള സ്‌നേഹോപഹാരം കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ചെയര്‍മാന്‍ കാസി മുഹമ്മദും കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജും മറ്റു ഭാരവായികളും ചേര്‍ന്ന് പിടിഎ പ്രസിഡന്റ് കാസി അബ്ദുല്‍ റഹ്‌മാനും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സതീശനും കൈമാറി.

എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ഓഫീസില്‍ വെച്ചും കൈമാറി . പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജിന്റെ അധ്യക്ഷധയില്‍ നടന്ന പരിപാടി വാര്‍ഡ് ലീഗ് പ്രസിഡന്റ് കാസി അബ്ദുല്‍ റഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു. കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബക്കര്‍ മിഹ്‌റാജ് , മുഹമ്മദ് കുഞ്ഞി അബുദാബി, വൈസ് പ്രസിഡന്റ് ഇബ്രാഹിം ആലംപാടി , ജോയിന്റ് സെക്രെട്ടറി അബൂബക്കര്‍ കുടഗ് മറ്റു കെഎംസിസി ജിസിസി നേതാക്കളായ ബാവ ആലംപാടി, അബ്ദുല്ല എഐ, നാസര്‍ തായിഫ്, ഹമീദ് സുബിയന്‍തൊട്ടി ,അബ്ദുല്ല ചാല്‍ക്കര , അബ്ദുല്ല ,ഹാജി കാദര്‍ ,അസീസ് എസ്.ടി, ഹമീദ് മിഹ്രാജ്, എ. മമ്മിഞ്ഞി, ഗോവ അബ്ദുല്ല ഹാജി, മുഹമ്മദ് പൊയ്യയില്‍ സമ്പന്ധിച്ചു




Post a Comment

0 Comments

Top Post Ad

Below Post Ad